Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേവദർശനിലൂടെ കൊരട്ടിയിലേയ്ക്കു വന്ന നീറ്റ് ഒന്നാം റാങ്ക്

05 Jun 2024 20:17 IST

Enlight News Desk

Share News :

റിപ്പോർട്ട് : കൂവപ്പടി ജി. ഹരികുമാർ 

അങ്കമാലി: അഖിലേന്ത്യാ തലത്തിൽ നടന്ന നീറ്റ് മെഡിക്കൽ പ്രവേശനപരീക്ഷാഫലം പുറത്തുവന്നപ്പോൾ ഒന്നാം റാങ്കിന്റെ തിളക്കം അങ്കമാലി കൊരട്ടിയിലും. റാങ്ക് കരസ്ഥമാക്കിയ നാല് മിടുക്കന്മാരിൽ ഒരാളായ ദേവദർശൻ ആർ. നായരാണ് നാടിന്റെ അഭിമാനമായത്. 720 മാർക്കിൽ 720-ഉം നേടിയാണ് ദേവദർശൻറാങ്കിലേയ്ക്കെത്തിയത്. ആദ്യശ്രമത്തിൽ തന്നെ നേട്ടം കൊയ്യാൻ ഈ മിടുക്കനു കഴിഞ്ഞു.പാലാ ചാവറ സ്‌കൂളിലായിരുന്നു പ്ലസ്‌ടു പഠനം. നീറ്റ് പരിശീലനം പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിലും.കൊരട്ടി ഖന്ന നഗർ ജ്യോതിനിവാസിൽ ഡോ. രാജേഷിന്റെയും ഡോ. ദീപ കൃഷ്ണന്റെയും മകനാണ്. 

സഹോദരി സംഘമിത്ര തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവസാന വർഷ മെഡിക്കൽ 

ബിരുദ വിദ്യാർത്ഥിനിയാണ്. കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജുവും പഞ്ചായത്ത് അംഗങ്ങളും റാങ്ക് ജേതാവിനെ വീട്ടിലെത്തി അനുമോദിച്ചു. 




Follow us on :

More in Related News