Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹൃദയ കോളജില്‍ പുസ്തകചര്‍ച്ച സംഘടിപ്പിച്ചു

21 Feb 2026 11:42 IST

കൊടകരീയം (NATTUVARTHA KODAKARA MATTATHUR )

Share News :

സഹൃദയ കോളജില്‍ പുസ്തകചര്‍ച്ച സംഘടിപ്പിച്ചു


കൊടകര :സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ഭാഷാവിഭാഗങ്ങളുടെ നേതൃത്വത്തില്‍ ഡി.സി ബുക്‌സിന്റെ സഹകരണത്തോടെ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. തെലുങ്ക് ഭാഷയില്‍ വില്പനയില്‍ ചരിത്രം സൃഷ്ടിച്ച അമ്മ പ്രേമലു എന്ന പുസ്തകത്തിന്റെ  മലയാള പരിഭാഷയെആസ്പദമാക്കിയാണ് ചര്‍ച്ച് സംഘടിപ്പിച്ചത്. തെലുങ്ക് സാഹിത്യകാരനായ രവിമന്ത്രിയുമായി വിദ്യാര്‍ഥികള്‍ പുസ്തകത്തെക്കുറിച്ചും സര്‍ഗാത്മക സാഹിത്യത്തെക്കുറിച്ചും സംവാദം നടത്തി. കോളജ് സെമിനാര്‍ഹാളില്‍ നടന്ന ചര്‍ച്ചയില്‍ കോളജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ഡോ. ഡേവിസ് ചെങ്ങിനിയാടന്‍ , പ്രിന്‍സിപ്പല്‍ ഡോ. കെ.എല്‍.ജോയ് , വൈസ് പ്രിന്‍സിപ്പല്‍ ഡോ.കെ.കരുണ, ഫിനാന്‍സ് ഓഫിസര്‍ ഫാ.സിബിന്‍ വാഴപ്പിള്ളി, ഇംഗ്ലീഷ് വിഭാഗം ഹെഡ്് ഷീനസാറാവിന്നി, ഡിസി ബുക്ക്‌സ് ഭാരവാഹികളായ സിദ്ധാര്‍ത്ഥ് ഡി.സി, മുഹമ്മദ് ആഷിക്, ജെറി എന്നിവര്‍ സംസാരിച്ചു. മോഡറേറ്ററായി ട്രീസ സരിതവര്‍ഗീസ് മോഡറേറ്ററായിരുന്നു


Follow us on :

More in Related News