Tue Dec 12, 2023 10:56 PM 1ST

Location  

Sign In

SSLC ഫലം : സംസ്ഥാന തലത്തിൽ വീണ്ടും ഒന്നാമതായി കൊട്ടുക്കര പി പി എം എച്ച് എസ് എസ്

08 May 2024 20:50 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി : എസ് എസ് എൽ സി ഫലം പുറത്തു വന്നപ്പോൾ നൂറുമേനി വിജയവുമായി കൊട്ടുക്കര പി പി എം ഹയർ സെക്കണ്ടറി സ്കൂൾ സംസ്ഥാനത്ത്‌ വീണ്ടും ഒന്നാമതായി. പരീക്ഷ എഴുതിയ 1481കുട്ടികളിൽ 349 വിദ്യാർത്ഥികൾക്കും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. തുടർച്ചയായി ആറാം തവണയാണ് കൊട്ടുക്കര സ്കൂൾ 100 ശതമാനം വിജയം കരസ്ഥമാക്കുന്നത്. ഈ വർഷത്തെ NMMS പരീക്ഷയിൽ 51 കുട്ടികളെ വിജയിപ്പിച്ച് സംസ്ഥാനതലത്തിൽ അഞ്ചാം തവണയും ഒന്നാമതെത്തിയിരുന്നു.. .സ്കൂളിലെ എ പ്ലസ് ക്ലബും വിജയഭേരി ക്ലബും ഈ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചു .ചരിത്രവിജയം കരസ്ഥമാക്കിയ ആഹ്ലാദത്തിലാണിപ്പോൾ ഇവിടത്തെ അധ്യാപകരും വിദ്യാർത്ഥികളും.

വിജയികളെ പി ടി എ യും മാനേജ്മെന്റും ചേർന്ന് അനുമോദിച്ചു. ചടങ്ങിൽ മാനേജർ എം അബൂബക്കർ ഹാജി, സ്കൂൾ പ്രിൻസിപ്പൽ കെ. മുഹമ്മദ്‌ ജലീൽ, ഹെഡ് മാസ്റ്റർ പി അവറാൻകുട്ടി, പി ടി എ പ്രസിഡന്റ്‌ കെ പി ഫിറോസ്, മുൻ ഹെഡ് മാസ്റ്റർ പി കെ സുനിൽ കുമാർ, സ്റ്റാഫ് സെക്രട്ടറി വി പി സിദ്ദിഖ്, എ പ്ലസ് ക്ലബ്‌ കൺവീനർ എം. അബ്ദുൽ ശരീഫ്, വിജയഭേരി കൺവീനർ എൻ. കെ. അബ്ദുൽ കരീം എന്നിവർ പ്രസംഗിച്ചു. ടി വി ഇബ്രാഹിം എം എൽ എ വിജയികളെ അനുമോദിച്ചു

Follow us on :

More in Related News