Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉന്നത വിജയികളെ ആദരിച്ചു.

11 Aug 2024 21:44 IST

UNNICHEKKU .M

Share News :


മുക്കം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചേന്ദമംഗല്ലൂർ യൂണിറ്റ് എസ്.എസ്എഎൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ എം കെ മുസ്തഫ അധ്യക്ഷത വഹിച്ചു.ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ്‌ റഫീഖ് മാളിക ഉന്നത വിജയം നേടിയ ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിനെ ആദരിച്ചു. യൂണിറ്റ് കമ്മിറ്റി തുടങ്ങുന്ന കുറിയുടെ ഉത്ഘാടനം നിയോജക പ്രിസിഡന്റ് പി പ്രേമൻ നിർവ്വഹിച്ചു.കൗൺസിലർമാരായ ഗഫൂർ മാസ്റ്റർ,, സാറ കൂടാരം, ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഇ അബ്ദുറഷീദ് മാസ്റ്റർ, കെ വി വി ഇ എസ് മണ്ഡലം ട്രഷറർ എം ടി അസ്‌ലം, സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി, സൽമത്ത് ടീച്ചർ, ഒ റഹ്‌ മത്തുല്ല സംസാരിച്ചു. എൻ ടി ഷമീം സ്വാഗതവും നാസർ സെഞ്ച്വറി നന്ദിയും പറഞ്ഞു.

Follow us on :

More in Related News