Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Oct 2025 20:16 IST
Share News :
ചാവക്കാട്:തൃശൂർ റവന്യൂ ജില്ല ശാസ്ത്രോത്സവം ആൻഡ് കേരള സ്കൂൾ ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം എൽ എഫ് സി ജി എച്ച് എസ് എസ് മമ്മിയൂരിൽ മണലൂർ എംഎൽഎ മുരളി പെരുനെല്ലി നിർവഹിച്ചു.ഗുരുവായൂർ എംഎൽഎ എൻ.കെ.അക്ബർ അധ്യക്ഷത വഹിച്ചു.സ്വീകരണ കമ്മിറ്റി ജോയിൻ കൺവീനർ പി.എസ്.ഷൈജു സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.എസ്.പ്രിൻസ്,ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസ് എന്നിവർ മുഖ്യാതിഥികളായി.തൃശ്ശൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.എം.ബാലകൃഷ്ണൻ സമ്മാനദാനം നിർവഹിച്ചു.ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക്,ഗുരുവായൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.സായിനാഥൻ,തൃശൂർ ഡിഇഒ കെ.എസ്.രോഹിത് നന്ദകുമാർ,ഇരിങ്ങാലക്കുട ഡിഇഒ ടി.ഷൈല,കുന്നംകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.മൊയ്തീൻ,ചാവക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.ബി.സിന്ധു,മുല്ലശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.ഷീബചാക്കോ,ചാവക്കാട് ബിപിസിബിആർസി എം.ടി.സംഗീത,ചാവക്കാട് എംആർഎംഎച്ച്എസ്എസ് പ്രിൻസിപ്പാൾ എം.ഡി.ഷീബ എന്നിവർ ആശംസകൾ നേർന്നു.മമ്മിയൂർ എൽഎഫ്സിജിഎച്ച്എസ്എസ് പ്രിൻസിപ്പാൾ സിസ്റ്റർ ടി.റീന ജേക്കബ് നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.