Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Apr 2025 20:14 IST
Share News :
മുക്കം:വിവിധങ്ങളായ തൊഴിൽ ബന്ധിത പ്രവർത്തനങ്ങളെ
പഠനവുമായി സ്വാഭാവികതയോടെ ഉൾച്ചേർത്തുകൊണ്ടുള്ള നൂതന പദ്ധതി ക്രിയേറ്റീവ് കോർണർ ചേ ന്ദമംഗല്ലൂർ ജി.എം.യു.പി.എസ് ലിൻ്റോ ജാസഫ് എം.എൽ.
എ. ഉദ്ഘാടനം ചെയ്തു.
കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുടെ പിന്തുണയോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
കേരള സർക്കാർ,സമഗ്ര ശിക്ഷാ കേരളയുടെ 'സ്റ്റാർസ് 'പദ്ധതിയിലൂടെ
ചേന്ദമംഗല്ലൂർ ജി എം യൂ പി സ്കൂളിന് അനുവദിച്ചതാണ് ക്രിയേറ്റീവ് കോർണർ.
ക്രിയേറ്റീവ് കോർണറിലെ വിപുലമായ
നൈപുണി വികസന പെകരണങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി രണ്ടു ദിവസമായി സംഘടിപ്പിക്കുന്ന കുട്ടികൾക്കുള്ള ക്യാമ്പ് മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ദീപ്തി.ടി ഉദ്ഘാടനം ചെയ്തു. ക്രിയേറ്റീവ് കോർണർ സനിധാനം
വിദ്യാർത്ഥികൾക്കായി തുറന്നിടുന്ന വിപുലമായ സാധ്യതകൾ മുൻ ബി.പി.സി.
മനോജ് കുമാർ. പി.കെ. വിശദീകരിച്ചു.
പുതിയ പാഠപുസ്തകങ്ങളുടെ നഗരസഭ തല വിതരണോദ്ഘാടനം മുക്കം നഗരസഭ വിദ്യാഭ്യസ സ്ഥിരം സമിതി അധ്യക്ഷൻ
ഇ. സത്യനാരായണൻ നിർവഹിച്ചു.
202425വർഷത്തെവിദ്യാലയ പ്രവർത്തനങ്ങളുടെ ഡോക്യുമെൻ്റേഷൻ
കുന്ദമംഗലം ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ മുഹമ്മദ് റാഫി പി.വി പ്രകാശനം ചെയ്തു.
സ്കൂൾ പ്രഥമാധ്യാപകൻ കെ. വാസു അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് സെയ്ഫുദ്ദീൻ നറുക്കിൽ സ്വാഗതവും അനുപമ എസ് നന്ദിയും പറഞ്ഞു. വി. അബ്ദുള്ള,
മുഹമ്മദ് അശ്റഫ്. സി.ടി,മഹ്ജൂബ സിറാജ്, സുബീഷ്. ഒ. ത്രിവേണി. പി. സാജിദ് പുതിയോട്ടിൽ, അബ്ദുൾ മജീദ് പി. തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.