Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാലുശ്ശേരി ഹയർസെക്കൻഡറി സ്കൂളിൽ നവീകരിച്ച ഫിറ്റ്നസ് സെന്റർ

26 Sep 2024 08:00 IST

- Enlight Media

Share News :

 ബാലുശ്ശേരി ഹയർസെക്കൻഡറി സ്കൂളിൽ നവീകരിച്ച ഫിറ്റ്നസ് സെന്ററും ശുദ്ധജല വിതരണത്തിനുള്ള വാട്ടർ കൂളറുകളും ഉത്തരമേഖല ഐജി കെ സേതുരാമൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായി ഫിറ്റ്നസ് സെന്റർ സ്ഥാപിക്കപ്പെട്ട പൊതുവിദ്യാലയമാണിത്. ജില്ലാ പഞ്ചായത്ത് ഒരുക്കിയ ഫിറ്റ്നസ് സെന്റെറിലേക്ക് ഉപകരണങ്ങളും വാട്ടർ കൂളർ ഉൾപ്പെടെ 5 ലക്ഷം രൂപയുടെ സഹായം നൽകിയത് ഗ്രാമീൺ ക്രെഡിറ്റ് ആക്സസ് ലിമിറ്റഡിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ചാണ്. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗ്രൂപ്പിലേക്ക് കൊമ്പിലാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ത്രിനാഥ് തട്ടേ, ജഗദീഷ് ബി ജി, റംല മാടം വള്ളി കുന്നത്ത്, ഹരീഷ് നന്ദനം, ഷൈബു കെ ഡോ.അബ്ദുൻ നാസർ യുകെ, ജാഫർ രാരോത്ത് സബിത കെ, ഷജിൽ യു കെ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News