Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Oct 2024 15:03 IST
Share News :
പീരുമേട്:
കുട്ടിക്കാനം
മരിയൻ കോളേജിനെ ഹരിത കലാലയം ആയി പ്രഖ്യാപിച്ചു . കേരളമെമ്പാടും ശാസ്ത്രീയമായ മാലിന്യനിർമാർജ്ജനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹരിത കേരള മിഷൻ ഇങ്ങനെയൊരു സർട്ടിഫിക്കേഷൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകുന്നത്. ഹരിത പെരുമാറ്റച്ചട്ടം പാലിക്കൽ,മാലിന്യനിർമാർജ്ജന സംവിധാനങ്ങൾ, ജലസുരക്ഷ, ഊർജ്ജസംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സർട്ടിഫിക്കേഷൻ നൽകുന്നത്. ക്യാമ്പസ്സിലെ പച്ചതുരുത്തുകളുടെയും ജൈവപച്ചക്കറി കൃഷി , വിദ്യാർഥികൾക്കും ജീവനക്കാർക്കും നൽകുന്ന ബോധവൽക്കരണം, പരിശീലനം, മാലിന്യങ്ങളുടെ തരംതിരിച്ചുള്ള സംസ്കരണം, കമ്പോസ്റ്റിംഗ്, ഇ വേസ്റ്റ് ശേഖരണവും സംസ്കരണവും , ദ്രവമലിന്യ സംസ്കരണം, ശുചിമുറികളുടെ ശുചിത്വo എന്നീ മേഖലകളിൽ കോളേജിലെ സംവിധനങ്ങളും കാര്യക്ഷമമായ പ്രവർത്തനങ്ങളും വിലയിരുത്തിയാണ് ഹരിതകേരള മിഷൻ കേരള സർക്കാരിന്റെ ഈ അംഗീകാരം കോളേജിന് നൽകിയത്. പീരുമേട് പഞ്ചായത് പ്രസിഡണ്ട് ആർ. ദിനേശൻ സാക്ഷ്യപത്രം പ്രിൻസിപ്പൽ പ്രൊഫ. ഡോ. അജിമോൻ ജോർജ്, കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോസഫ് പൊങ്ങന്താനത്ത് എന്നിവർക്ക് കൈമാറി. .
Follow us on :
More in Related News
Please select your location.