Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹെയിൽ സ്റ്റോൺ ഇംഗ്ലീഷ് പുസ്തകം സ്ക്കൂൾ ലൈബ്രറിക്ക് കൈമാറി.

06 Mar 2025 10:24 IST

UNNICHEKKU .M

Share News :

മുക്കം:കൊടിയത്തൂർ സ്വദേശിയും സൗത്ത് കൊടിയത്തൂർ എ യു പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ യുവ ഇംഗ്ലീഷ് എഴുത്തുകാരൻ അൻസാർ അരിമ്പ്ര ഇംഗ്ലീഷിൽ എഴുതിയ കവിതകളുടെ സമാഹാരം അടങ്ങിയ രണ്ടാമത്തെ പുസ്തകം "ഹെയിൽ സ്റ്റോൺ " സൗത്ത് കൊടിയത്തൂർ എ യു പി സ്കൂൾ ലൈബ്രറിക്ക് കൈമാറി. അദ്ദേഹത്തിന് വേണ്ടി സുഹൃത്ത് പി.സി.മുജീബ് റഹിമാൻ ഹെഡ്മിസ്ട്രസ് എ.കെ.കദീജയ്ക്ക് നൽകി.

ഇറ്റാലിയൻ എഴുത്തുകാരി ഡോ: സ/ബ്രിന ലേയ് ആണ് ഖത്തറിൽ വെച്ച് പുസ്തകം പ്രകാശനം ചെയ്തത്.തൻ്റെ ജീവിതത്തിൽ വഴിത്തിരിവുകളാലും വെല്ലുവിളികളാലും രൂപപ്പെട്ട ആശയങ്ങളാണ് കവിതാ സമാഹാരം തയ്യാറാക്കുന്നതിന് പ്രചോതനമായത്. തൻ്റെ ജീവിതാനുഭവങ്ങളും , സാമൂഹ്യ വിമർശനങ്ങളും കവിതയിലൂടെ പ്രകടിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.അദ്ദേഹത്തിൻ്റെ ആദ്യ കവിതാ സമാഹാരമായ ഒയാസിസ് (സ്കോർച്ചിംഗ് സോൾ) 2018ൽ നോഷൻ പ്രസ്സ് പ്രസിദ്ധീകരിച്ചിരുന്നു.സൗദിഅറേബ്യയിലെ കിംഗ് ഖാലിദ് യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് പ്രഫസർ എറിക് ബീർ ആയിരുന്നു ഒയാസിസ് പ്രകാശനം ചെയ്തത്.കൊടിയത്തൂർ സ്വദേശികളായ അരിമ്പ്ര കോയക്കുട്ടി, ഫാത്തിമ ദമ്പതികളുടെ മകനാണ് അൻസാർ .

ചടങ്ങിൽ പി.പി.മമ്മദ്കുട്ടി, പി.ടി.അബ്ദു സലീം, സി.കെ.അഹമ്മദ് ബഷീർ, മുഹമ്മദ് .ഒ , ദിനേശ് എൻ.കെ, മജീദ് പൂത്തൊടി എന്നിവർ സംസാരിച്ചു.

Follow us on :