Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്റ്റാർട്ട്അപ്പ് രംഗത്ത് അന്തർദേശീയ അംഗീകാരവുമായി സ്റ്റം എക്സ്പെർട്ട്

22 Feb 2025 11:53 IST

Enlight Media

Share News :

കോഴിക്കോട് - എഡ്യു ടെക്ക് രംഗത്ത് പ്രവർത്തിക്കുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനമായ സ്റ്റം എക്സ്സ്പെർട്ട്, കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ട്അപ്പ് ഇന്ത്യ സംരംഭത്തിന്റെ ഭാഗമായുള്ള ഇൻവെസ്റ്റ് ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമായി ഈ മാസം 23 മുതൽ 26 വരെ ഖത്തറിൽ വെച്ച് നടക്കുന്ന വെബ് സമ്മിറ്റിൽ പങ്കെടുക്കുന്നതിനു വേണ്ടി കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരം ലഭിച്ച കേരളത്തിലെ ഏക സ്റ്റാർട്ട്അപ്പ് ആണ് സ്റ്റം എക്സ്‌പെർട്ട്. കഴിഞ്ഞ 8 വർഷമായി എഡ്യൂ ടെക്ക് രംഗത്ത് പ്രവർത്തിക്കുന്ന സ്റ്റം എക്സ്പെർട്ടിന് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ നിരവധി ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. നിലവിൽ ട്യൂട്ടർ റോബോട്ട് സഹിതമുള്ള വിവിധ ടിങ്കറിംഗ്, റോബോട്ടിക്സ്-എ.ഐ ലാബുകൾ സ്ഥാപിച്ചുവരികയാണ്.

സമ്മിറ്റിന്റെ ഭാഗമായി നിരവധി നിക്ഷേപക സംരംഭക മീറ്റിംഗുകൾ നടക്കുന്നുണ്ട്. കമ്പനിയെ പ്രതിനിധീകരിച്ച് സമ്മിറ്റിൽ പങ്കെടുക്കുന്ന സി.ഇ.ഒ ഫസലു റഹ്മാൻ, സി.എസ്.ഒ മുഹമ്മദ് ഷിഹാബ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News