Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jan 2025 22:01 IST
Share News :
മുക്കം:ഗാന്ധി ദർശനങ്ങൾ കൂടുതൽ പഠനവിധേയമാക്കാനും സത്യസന്ധതയും മനുഷ്യ സ്നേഹവും ഉൾപ്പടെ ധാർമിക മൂല്യങ്ങൾജീവിതത്തിൽപ്രാവർത്തികമാക്കാനും വിദ്യാർത്ഥികൾ തയ്യാറാവണമെന്ന് ഗാന്ധി ശില്പശാല ബോധ്യപ്പെടുത്തി. പൊതു സമൂഹം ഇത്തരം നന്മകളിൽ മുന്നിൽ നിൽക്കുമ്പോഴാണ് ഭാവി തലമുറക്ക് പ്രചോദനമാവുകയെന്നും അഭിപ്രായപ്പെട്ടു.
ഉപജില്ലാ ഗാന്ധിദർശൻ ക്ലബ് സംഘടിപ്പിച്ച ഏകദിന ഗാന്ധി പഠന ശില്പശാല മുക്കം ഓർഫനേജ് വി.എച്ച്.എസ്.സി ഹാളിൽ നഗരസഭ കൗൺസിലർ അനിത കുമാരി ഉദ്ഘാടനം ചെയ്തു.
ഓർഫനേജ് ഗേൾസ് ഹൈസ്കൂൾ പ്രധാന അധ്യാപകൻ എൻ.കെ മുഹമ്മദ് സലീം ആധ്യക്ഷത വഹിച്ചു. ഗാന്ധി ദർശൻ ജില്ലാ കോഡിനേറ്റർ കെ.സാമി മാസ്റ്റർ ശില്പശാല നയിച്ചു.സാംസ്‌കാരിക പ്രവർത്തകനും പ്രഭാഷകനുമായ എ.പി മുരളീധരൻ മാസ്റ്റർ, ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി യു.രാമചന്ദ്രൻ, പുരുഷോത്തൻ മാസ്റ്റർ തുടങ്ങിയവർ കുട്ടികൾക്ക് ഗാന്ധി ജീവിതം ദർശനം, ഗാന്ധി മാർഗം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസെടുത്തു.
അബ്ദുൽ കരീം,മുഹമ്മദ് സൗത്ത് കൊടിയത്തൂർ എന്നിവർ ഗാന്ധി പ്രശ്നോത്തരിക്ക് നേതൃത്വം നൽകി.
ഓർഫനേജ് വി.എച്.എസ്.സി പ്രിൻസിപ്പാൾ എം.ബിനു പ്രശ്നോത്തരി ജേതാക്കൾക്കും ഈ വർഷം വിരമിക്കുന്ന ഗാന്ധി ദർശൻ സെക്രട്ടറി ഇ.കെ സിജി ടീച്ചർക്കും ഉപഹാരം സമ്മാനിച്ചു.
സ്കൂൾ ലീഡർ വി.കെ ഹനീന, ജി.എസ് സുധീഷ്, വി.എസ് അശ് വിൻ, എൻ. വിപിന, ശലത് ജോർജ്, നീതു, കെ.നയൻതാര, എൻ.സന്ധ്യ, സജിന, എം.ദിവ്യ, വി.പി സലീന ടി.റിയാസ് തുടങ്ങിയവർ ശില്പശാലക്ക് നേതൃത്വം നൽകി.
ഷാന ഫാത്തിമ, നാജിയ എന്നിവർ പ്രാർത്ഥന ഗാനം ആലപിച്ചു.ഗാന്ധി ദർശൻ മുക്കം ഉപജില്ലാ സെക്രട്ടറി ഇ.കെ സിജി സ്വാഗതവും പ്രസിഡന്റ് പ്രസാദ് ചെറുവക്കാട് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.