Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Oct 2024 12:34 IST
Share News :
കോഴിക്കോട് :
ചേവായൂർ ഗവർമെന്റ് എൽ. പി. സ്കൂളിൽ എസ്. എസ്. കെ
നടപ്പാക്കിയ
വർണ്ണ കൂടാരം പദ്ധതിയിലെ പതിമൂന്നര അടി നീളവും, 55 അടി ചുറ്റളവും, 256 സ്ക്വയർ ഫീറ്റുമുള്ള കുടശീല കൊണ്ട് രാജേഷ് കുമാർ നടക്കാവിൽ നിർമ്മിച്ച വർണ്ണ കുട ലാർജ്സ്റ് അംബ്രല്ല ക്രിയേറ്റഡ് ഇൻസൈഡ് സ്കൂൾ കോമ്പൗണ്ട് കാറ്റഗറിയിൽ മഹാരാഷ്ട്ര ആസ്ഥാനമായുള്ള ടാലന്റ് റെക്കോർഡ് ബുക്കിന്റെ ലോക റെക്കോർഡിൽ ഇടംപിടിച്ചു. കോഴിക്കോട് എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വച്ച് ടാലന്റ് അജുഡികേറ്ററും ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് സംസ്ഥാന പ്രസിഡന്റുമായ ഗിന്നസ് സത്താർ ആദൂർ ശിൽപി രാജേഷ് കുമാറിനും, സ്കൂൾ ഹെഡ്മിസ്ട്രസ്
ഷീജ ടീച്ചർക്കും റെക്കോർഡ് സർട്ടിഫിക്കറ്റുകൾ കൈമാറി. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രേഖ. സി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി. പി. സി. ഡോ. പി. എ. അബ്ദുൽ ഹക്കീം പദ്ധതി വിശദീകരണം നടത്തി.
കളിയിടങ്ങൾ ഭാഷായിടം ശാസ്ത്രീടം ഗണിത ഇടം വരയിടം അഭിനയ ഇടം തുടങ്ങി പതിമൂന്നോളം ഇടങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട്
ഇഷ്ടിക മെറ്റൽ സിമന്റ് മൾട്ടിവുഡ് ഇൻഡസ്ട്രിയൽ പൈപ്പ് തുടങ്ങിയവ ഉപയോഗിച്ച് വളരെ ശാസ്ത്രീയമായാണ് വർണ്ണ കൂടാരം എന്ന പേരിൽ കുട്ടികളുടെ മാനസികാലിലാസം വർദ്ധിപ്പിക്കുന്ന തരത്തിൽ ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
Follow us on :
More in Related News
Please select your location.