Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

24 Jul 2024 12:42 IST

Jithu Vijay

Share News :



മലപ്പുറം : ജില്ലയിലെ പ്ലസ് വൺ, ഡിഗ്രി, പി.ജി പ്രവേശനം നേടിയ പണിയ, അറനാടൻ, കാട്ടു നായ്ക്ക, ചോലനായ്ക്ക വിഭാഗത്തിൽപ്പെട്ട പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് പ്രാരംഭ ചെലവുകൾക്കുള്ള വിദ്യാഭ്യാസധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2024-25 വർഷം മെറിറ്റിൽ അഡ്മിഷൻ നേടിയവരും, വാർഷിക വരുമാന പരിധി 50,000 രൂപയിൽ അധികരിക്കാത്തവരുമായിരിക്കണം.


ജില്ലയ്ക്ക് പുറത്ത്‌ അഡ്‌മിഷൻ ലഭിച്ച വിദ്യാർഥികൾക്കും ജില്ലയ്ക്ക് അകത്ത് അഡ്മ‌ിഷൻ ലഭിച്ച വിദ്യാർഥികളിൽ താമസ സ്ഥലത്തു നിന്നും ഏറ്റവും ദൂരെയുള്ള സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിച്ചവർക്കും മുൻഗണന നല്‍കും. എസ്.എസ്.എൽ.സി മാർക് ലിസ്റ്റ്, ജാതി, വരുമാനം, തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അലോട്ട്‌മെൻറ് പ്രകാരം അഡ്മിഷൻ ലഭിച്ച സ്ഥാപനത്തിൽ നിന്നും നിലവിൽ പഠിക്കുന്നു എന്നത് സംബന്ധിച്ച് സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, ബാങ്ക് പാസ്സ് ബുക്ക് കോപ്പി എന്നിവ സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 12 ന് മുമ്പായി നിലമ്പൂർ, എടവണ്ണ, പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ സമർപ്പിക്കണം.


ഹോസ്റ്റൽ, എം.ആർ.എസ് എന്നിവിടങ്ങളിൽ താമസിച്ചു പഠിക്കുന്നവർ ഈ ധനസഹായത്തിന് അര്‍ഹരല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: നിലമ്പൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് – 9496 070 368, 9061 634 932, എടവണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് – 9496 070 369, 9446 631 204 പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്- 9496 070 400, 9544 290 676

Follow us on :

More in Related News