Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിയു-സിഇടി അപേക്ഷ നീട്ടി

26 Apr 2025 10:59 IST

NewsDelivery

Share News :

2025-2026 അധ്യയനവർഷത്തെ വിവിധ പഠനവകുപ്പുകളിലെ പിജി/ഇന്റഗ്രേറ്റഡ് പിജി, സർവകലാശാലാ സെന്റർ/അഫിലിയേറ്റഡ് കോളേജുകളിലെ എംസിഎ, എംഎസ്ഡബ്ല്യൂ, ബിപിഎഡ്, ബിപിഇഎസ് (ഇന്റഗ്രേറ്റഡ്), എംപിഎഡ്, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എംഎസ് സി ഹെൽത്ത് ആൻഡ് യോഗാ തെറാപ്പി, എംഎസ്‌സി ഫൊറൻസിക് സയൻസ് എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതുപരീക്ഷയുടെ (സിയു-സിഇടി 2025) ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 30-ന് വൈകീട്ട് അഞ്ചുമണിവരേക്ക് നീട്ടി. പ്രവേശനപ്പരീക്ഷ മേയ് 14, 15, 16 തീയതികളിൽ വിവിധ കേന്ദ്രങ്ങളിലായി നടത്തും. വിശദമായ വിജ്ഞാപനം പ്രവേശനവിഭാഗം വെബ്‌സൈറ്റിൽ.




പരീക്ഷാഫലം

സർവകലാശാലാ എൻജിനിയറിങ് കോളേജിലെ (സിയു-ഐഇടി) അഞ്ചാം സെമസ്റ്റർ ബിടെക് (2016 മുതൽ 2018 വരെ പ്രവേശനം) നവംബർ 2023, (2019 മുതൽ 2022 വരെ പ്രവേശനം) നവംബർ 2024 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മേയ് 13 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

ഒന്നാം സെമസ്റ്റർ എംഎസ്‌സി അപ്ലൈഡ് ജിയോളജി, മൈക്രോബയോളജി, എംഎ പൊളിറ്റിക്കൽ സയൻസ്, സംസ്കൃത സാഹിത്യം (സ്പെഷ്യൽ), പോസ്റ്റ്-അഫ്സൽ-ഉൽ- ഉലമ, വിദൂരവിഭാഗം മൂന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് നവംബർ 2024, വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു

Follow us on :

More in Related News