Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടകര വിദ്യാഭ്യാസജില്ല ദിശ കരിയർ എക്സ്പോ മേപ്പയ്യൂരിൽ

20 Sep 2025 17:59 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് & അഡോളസൻ്റ് 

കൗൺസിലിംഗ് സെൽ സംസ്ഥാനത്തുടനീളം നടത്തുന്ന മിനി ദിശ കരിയർ എക്സ്പോ - 2025

വടകര വിദ്യാഭ്യാസ ജില്ലയിൽ

മേപ്പയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ഒക്ടോബർ 24, 25 തിയ്യതികളിൽ നടക്കും.വടകര വിദ്യാഭ്യാസ ജില്ലയിലെ 49 സ്കൂളുകളിൽ നിന്നായി 5000 ൽ അധികം വിദ്യാർത്ഥികൾ പങ്കെടുക്കും . വിദ്യാഭ്യാസ-കരിയർ പ്രദർശനം , വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, അഭിരുചി നിർണ്ണയ പരീക്ഷ, സ്റ്റാളുകൾ, എന്നിവ സജ്ജീകരിക്കും . വിദ്യാഭ്യാസ പ്രദർശനത്തിൽ 

എസ്.ഐ .എച്ച്.എം, എൻ.ഐ. ടി,എൻ.ഐ,ഐ.എഫ്.ടി, അലിഗർ മുസ്ലീം യൂണിവേഴ്സിറ്റി ,വിവിധ എഞ്ചിനിയറിംഗ് കോളേജുകൾ , പോളി ടെക്നിക് കോളേജുകൾ , ഐ ടി ഐകൾ തുടങ്ങിയ സ്ഥാപനങ്ങൾ 

പങ്കെടുക്കും.

മേപ്പയൂർ സ്കൂളിൽ വെച്ച്

നടന്ന യോഗത്തിൽ നൂറ്റൊന്നംഗ സ്വാഗത സംഘം രൂപീകരിച്ചു. .കേരളത്തിലെ ഉന്നത സ്ഥാപനങ്ങളുടെ സ്റ്റാളുകൾ മേളയുടെ ഭാഗമായി പ്രവർത്തിക്കും.

വടകര എം.പി ഷാഫി പറമ്പിൽ, പേരാമ്പ്ര എം.എൽ .എ .ടി.പി. രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ,മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ടി. രാജൻ, കരിയർ ഗൈഡൻസ് ജില്ലാ കോർഡിനേറ്റർ ഡോ. പി.കെ. ഷാജി, ഹയർ സെക്കണ്ടറി കോഴിക്കോട് ജില്ലാ അക്കാദമിക്ക് കോർഡിനേറ്റർ കെ.പി. മനോജ് കുമാർ, റീജീയണൽ ഡപ്യൂട്ടി ഡയരക്ടർ രാജേഷ് കുമാർ, വി എച്ച് എസ് ഇ അസിസ്റ്റൻൻ്റ് ഡയരക്ടർ അപർണ വി ആർ എന്നിവർ മുഖ്യ രക്ഷാധികാരികളും

വി.പി.ബിജു (ചെയർമാൻ) 

എം. സക്കീർ (ജനറൽ കൺവീനർ) 

അൻവർ അടുക്കത്ത് (കോർഡിനേറ്റർ), ഡോ. ഇസ്മയിൽ മരിതേരി (കൺവീനർ) എന്നിവരാണ്

ഭാരവാവികൾ.

യോഗത്തിൽ എൻ.എം. ദാമോദരൻ, സി.എം. ബാബു, റാബിയ എടത്തിക്കണ്ടി, നിഷാദ് പൊന്നങ്കണ്ടി ,മേലാട്ട് നാരായണൻ, എം. എം. ബാബു,ടി.എം. അഫ്സ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എം.സക്കീർ സ്വാഗതം പറഞ്ഞ യോഗത്തിൽ പി.ടി. എ പ്രസിഡണ്ട് വി.പി. ബിജു അധ്യക്ഷത വഹിച്ചു .ഷബീർ ജന്നത്ത് നന്ദിയും പറഞ്ഞു

Follow us on :

Tags:

More in Related News