Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേന്ദമംഗല്ലൂർ ഹെവൻസ് ആൻ്റ് ഹബി റ്റ്സിൻ്റെ ഗ്രാൻ്റ് പേരൻ്റ് ഡേ വർണ്ണാഭമായി ആഘോഷിച്ചു.

12 Sep 2024 15:32 IST

UNNICHEKKU .M

Share News :


മുക്കം: ചേന്ദമംഗല്ലൂർ ഹെവൻസ് ആൻ്റ് ഹ ബി

റ്റ്സിൻ്റെ ഗ്രാൻ്റ് പാരൻ്റ് ഡേ മൂല്യവത്തായ മാജിക്കുകളും , ഗെയിമുകളായി വർണ്ണാഭമായി ആഘോഷിച്ചു. മലപ്പുറം ജില്ല ടീൻ ഇന്ത്യേ കോഡിനേറ്റർ അബ്ദുറഹിമാൻ മമ്പാട് മാജിക്ക് അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു. മാതാ പിതാക്കൾ കുട്ടികൾക്ക് സംസ്കാരം വീട്ടിൽ നിന്ന് തന്നെ പഠിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വലിയ ഉപ്പക്കും വലിയ ഉമ്മക്കും ഇക്കാര്യത്തിൽ വലിയ പങ്കുണ്ടന്നും അദ്ദേഹംതുടർന്ന്പറഞ്ഞു. സ്ക്കൂൾ ചെയർമാൻ കെ.സി മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ കോന്തലക്കിസ്സകൾ കഥ കൃത്ത് ആമീന പാറക്കലിൻ്റെ മുക്കം സഹകരണ ബാങ്ക് ചെയർമാൻ എൻ കെ. അബ്ദുറഹിമാൻ പൊന്നാട അണിയിച്ച് ആദരിച്ചു.  പ്രിൻസിപ്പാൾ ടി നർഗ്ഗീസ് സംസാരിച്ചു. 

വിവിധ മേഖലകളിൽ മികവ് പുലർത്തിയ ഗ്രാൻ്റ് പാരൻ്റ്സി ലെ മുഹമ്മദ് കുട്ടി അരിക്കോട്, സി.കെ. അബൂബക്കർ, ഷാകിർ ബീരാൻ, ബീരാൻകുട്ടി, സൈനബ, ഖദീജ, ആയിഷ എന്നിവരെ സ്ക്കൂൾ ചെയർമാൻെ കെ. സി മൊയ്തീൻ കോയ, ടീ നർഗ്ഗീസ്സ് ടീച്ചർ എന്നിവർ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ആമീന പാറക്കൽ മറുപടി പ്രസംഗം നടത്തി.ഹബിറ്റ് സ് അക്കാദമി എക്സിക്യൂട്ടീവ് ഡയരക്ടർ സമാപന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. 

ചിത്രം: ഗ്രാൻ്റ് പാർൻ്റ്സ്ഡേ ടീൻ ഇന്ത്യ മലപ്പുറം ജില്ല കോഡിനേറ്റർ അബ്ദുറഹിമാൻ മമ്പാട് കാരശ്ശേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദഘാടനം ചെയ്യുന്നു.





.  

Follow us on :

More in Related News