Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്ലസ്‌വണ്‍ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം അവസാനിച്ചു

25 May 2024 22:10 IST

Jithu Vijay

Share News :

മലപ്പുറം: പ്ലസ്‌വണ്‍ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം ഇന്ന് അവസാനിക്കവെ ജില്ലയില്‍ അപേക്ഷിച്ചത് 81,785 വിദ്യാർത്ഥികള്‍. ഇവരില്‍ 81,122 വിദ്യാർത്ഥികളുടെ അപേക്ഷകള്‍ കണ്‍ഫർമേഷൻ നടത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് 4.30 വരെയുള്ള കണക്കാണിത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാർത്ഥികള്‍ അപേക്ഷിച്ചത് മലപ്പുറത്താണ്. സംസ്ഥാനത്തൊട്ടാകെ 4,64,994 വിദ്യാർത്ഥികളാണ് പ്ലസ്‌വണ്ണിന് ഇതുവരെ അപേക്ഷ സമർപ്പിച്ചത്. സ്‌പോർട്സ് ക്വാട്ടയിലേക്ക് 1,500 പേർ അപേക്ഷ നല്‍കി. ഇതില്‍ 874 അപേക്ഷകള്‍ ജില്ലാ സ്‌പോർട്സ് കൗണ്‍സില്‍ പരിശോധിച്ചു. 563 അപേക്ഷകള്‍ ഓണ്‍ലൈൻ കണ്‍ഫർമേഷൻ നല്‍കുകയും ചെയ്തു.


സർക്കാർ, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളിലേക്കുള്ള പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണമാണ് ഇന്ന് വൈകിട്ട് അഞ്ചോടെ അവസാനിച്ചത്. 29ന് പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് നടക്കും. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിനും രണ്ടാം അലോട്ട്‌മെന്റ് ജൂണ്‍ 12നും മൂന്നാം അലോട്ട്‌മെന്റ് ജൂണ്‍ 19നും ആയിരിക്കും. ജൂണ്‍ 24ന് ക്ലാസ് തുടങ്ങും.


ജില്ലയിലെ സർക്കാർ സ്‌കൂളുകളില്‍ 30 ശതമാനം സീറ്റും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനം സീറ്റും കൂട്ടുമെന്ന് നേരത്തേ തന്നെ വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നു. അപേക്ഷിക്കുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് 10 ശതമാനം സീറ്റ് കൂടി അധികമായി നല്‍കും.

Follow us on :

Tags:

More in Related News