Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുതുക്കാട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ അനുവദിച്ചു

05 Oct 2024 18:02 IST

ENLIGHT REPORTER KODAKARA

Share News :

പുതുക്കാട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ അനുവദിച്ചു




 സമഗ്ര ശിക്ഷാ കേരളം കൊടകര ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ സ്റ്റാഴ്‌സ് പദ്ധതി പ്രകാരം പുതുക്കാട് ജിവിഎച്എസ്എസില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ അനുവദിച്ചു. സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ കമ്മിറ്റി രൂപീകരണയോഗം സ്‌കൂളില്‍ കെ കെ രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്നു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഎസ് പ്രിന്‍സ്,ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ സംഗീത കെ പി, ജിവിഎച്ച്എസ് പുതുക്കാട് പ്രധാനധ്യാപിക ബിന്ദു എംപി, പി.ടി.എ പ്രസിഡന്റ് ജോസഫ് എന്നിവര്‍ സംസാരിച്ചു. കൊടകര ബി.ആര്‍.സി കോഡിനേറ്റര്‍ വി.ബി സിന്ധു പദ്ധതി വിശദീകരിച്ചു. തൊഴില്‍ സാധ്യതയുള്ള അറിവും നൈപുണിയും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ ആരംഭിചിട്ടുള്ളത്. എ ഐ മെഷീന്‍ ലേണിങ്, ജൂനിയര്‍ ടെലികോം ഡാറ്റ അനലിസ്റ്റ്, ഇലക്ട്രിക്കല്‍ വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ ( ഓട്ടോമൊബൈല്‍ ) എന്നീ കോഴ്‌സുകളാണ് പുതുക്കാട് ജി.വി.എച്.എസ്.എസില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിലെ കോഴ്‌സുകള്‍. 21.5 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.എസ്എസ്എല്‍സി പൂര്‍ത്തിയാക്കിയ 15 മുതല്‍ 23 വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഇതില്‍ പ്രവേശനം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447619164 എന്ന നമ്പറില്‍ ബന്ധപ്പെടണം.


Follow us on :

More in Related News