Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാഴൂരിലെ അംഗൻവാടികളിൽ ഇനി തീയും പുകയുമില്ലാത്ത പാചകം

27 May 2024 08:16 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


വാ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അം​ഗ​ൻ​വാ​ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ്​ വി.​പി. റെ​ജി നി​ർ​വ​ഹി​ക്കു​ന്നു

വാ​ഴൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ 23 അം​ഗ​ൻ​വാ​ടി​ക​ളി​ലും ഇ​നി മു​ത​ൽ തീ​യും പു​ക​യു​മി​ല്ലാ​ത്ത പാ​ച​കം. വി​റ​ക​ടു​പ്പും ഗ്യാ​സ് സ്റ്റൗ​വും ഉ​പേ​ക്ഷി​ച്ച് ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​ർ ഉ​പ​യോ​ഗി​ച്ച് ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന പ​ദ്ധ​തി​ക്കാ​ണ്​ തു​ട​ക്ക​മാ​യ​ത്.


കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ ചെ​റു​ക്കു​ന്ന​തി​ന് ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യ നെ​റ്റ് സീ​റോ കാ​ർ​ബ​ണി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അം​ഗ​ൻ​വാ​ടി​ക​ളി​ൽ തീ​യും പു​ക​യു​മി​ല്ലാ​തെ പാ​ച​കം ചെ​യ്യു​ന്ന​തി​ന് ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​റു​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്ത​ത്. കാ​ർ​ബ​ൺ സ​ന്തു​ല​നാ​വ​സ്ഥ നി​ല​നി​ർ​ത്തു​ന്ന​തി​ന് ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ളാ​യ വി​റ​കും ഗ്യാ​സും ഉ​പ​യോ​ഗി​ച്ചു​ള്ള പാ​ച​ക​ങ്ങ​ൾ പ​ര​മാ​വ​ധി കു​റ​ക്കാ​നാ​ണ് തീ​രു​മാ​നം. ‘നെ​റ്റ് സീ​റോ കാ​ർ​ബ​ൺ കേ​ര​ളം ജ​ന​ങ്ങ​ളി​ലൂ​ടെ’ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന അ​ങ്ക​ൺ​ജ്യോ​തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ന​ർ​ജി മാ​നേ​ജ്മെൻറ് സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പാ​ച​കോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. നെ​റ്റ് സീ​റോ കാ​ർ​ബ​ൺ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ജി​ല്ല​യി​ലെ അ​ഞ്ചു​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വാ​ഴൂ​രി​ലാ​ണ് ആ​ദ്യ​മാ​യി ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്ത​ത്. പ​ഞ്ചാ​യ​ത്തു​ക​ളി​ലെ എ​ല്ലാ അം​ഗ​ൻ​വാ​ടി​ക​ളി​ലും ആ​ദ്യ​ഘ​ട്ട​മാ​യി ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​ർ വി​ത​ര​ണം ന​ട​ത്തി. ര​ണ്ടാം ഘ​ട്ട​മാ​യി പ്ര​ഷ​ർ കു​ക്ക​ർ, ഉ​രു​ളി, സോ​സ് പാ​ൻ, മി​ൽ​ക്ക് കു​ക്ക​ർ, റൈ​സ്പോ​ട്ട്, ഇ​ഡ​ലി കു​ക്ക​ർ എ​ന്നി​വ​യും വി​ത​ര​ണം ചെ​യ്തു.


ഉ​പ​ക​ര​ണ വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ വി.​പി. റെ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഡി. ​സേ​തു​ല​ക്ഷ്മി, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പി.​ജെ. ശോ​ശാ​മ്മ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ശ്രീ​കാ​ന്ത് പി. ​ത​ങ്ക​ച്ച​ൻ, പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി ആ​ർ. മ​ഞ്ജു​ള, ഐ.​സി.​ഡി.​എ​സ് സൂ​പ്പ​ർ​വൈ​സ​ർ പി.​ജെ. ജ​ല​ജ​കു​മാ​രി, ഹ​രി​ത കേ​ര​ളം മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ൺ ഹേ​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Follow us on :

Tags:

More in Related News