Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുഖാമുഖം സംഘടിപ്പിക്കുന്നു

20 Apr 2024 19:08 IST

PEERMADE NEWS

Share News :



പീരുമേട്: ബിരുദ ബിരുദാനന്തര തലത്തിൽ വരുന്ന മാറ്റങ്ങളെ കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം വരുത്തുന്നതിന് മുഖാമുഖം സംഘടിപ്പിക്കുന്നു.

ഏപ്രിൽ 23 രാവിലെ 11 ന്

പീരുമേട് അയ്യപ്പാ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസിൽ എംജി യൂണിവേഴ്സിറ്റി പ്രതിനിധി ലിജിൻ. പി. മാത്യു വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു.

എം.ജി. യൂണിവേഴ്സിറ്റി നടത്തുന്ന മുഖാമുഖം പരിപാടിയിലൂടെ സംവദിക്കുന്നു. 

കേരളത്തിൽ ഈ വർഷം മുതൽ ബിരുദ കോഴ്സുകൾ നാല് വർഷമാക്കിയിരിക്കുന്നു. നാലുവർഷത്തെ ഹോണേഴ്സ് ഡിഗ്രി പ്രോഗ്രാമുകൾ അവതരിപ്പിക്കുകയാണ്

 . 2024-25 അദ്ധ്യയന വർഷത്തോടെ, ഡിഗ്രി കോഴ്സുകൾ നാലുവർഷം ആക്കുന്നതിന്റെ ഭാഗമായി അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും, മാതാപിതാക്കളുടെയും ആശങ്കകളും ആശയക്കുഴപ്പങ്ങളും നിരവധിയാണ്. കോഴ്സുകൾക്ക് എങ്ങനെ അപേക്ഷിക്കണം, മേജർ - മൈനർ കോഴ്സുകൾ എങ്ങനെ തിരഞ്ഞെടുക്കാം, ക്രെഡിറ്റ് സിസ്റ്റം, എൻട്രി, എക്സിറ്റ് പ്ലാനുകൾ എന്നതിനെ കുറിച്ചും, കൂടുതലറിയാം. www.ayyappacollege.org-ൽ രെജിസ്റ്റർ ചെയ്യൂക.  കൂടുതൽ വിവരങ്ങൾക്ക്:+919562673222, +91 9562673666,കോളേജ് അഡ്മിനിസ്ട്രേറ്റർ ഷിൻസി നോബിൾ, വൈസ് പ്രിൻസിപ്പാൾ സോഫി ജോർജ്, അസിസ്റ്റന്റ് പ്രൊഫസർ ആനി ബ്രിജോയ്‌സ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News