Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

ഹോളി ചൈൽഡ് സ്കൂളിൽ പ്ലാസ്റ്റിക്ക് നിർമാർജ്ജന യജ്ഞം ആരംഭിച്ചു.

10 Jul 2024 15:25 IST

WILSON MECHERY

Share News :



മാള: സ്നേഹഗിരി ഹോളി ചൈൽഡ് സി.ഇ.എം. എച്ച്.എസ്.എസിൽ പ്ലാസ്റ്റിക്ക് നിർമാർജ്ജന യജ്ഞം ആരംഭിച്ചു. അതിൻ്റെ ആദ്യപടിയായി ഉപയോഗിച്ച് തീർന്ന പേനകളുടെ ശേഖരണോദ്ഘാടനം പ്രിൻസിപ്പൻ സി. ഫ്ലോറൻസ് നിർവഹിച്ചു. തുടർന്ന് സീഡ് ക്ലബ്ബ് അംഗങ്ങൾ ക്ലാസുകൾ തോറും കയറിയിറങ്ങി വിദ്യാർത്ഥികൾ കൊണ്ടുവന്ന ഉപയോഗശൂന്യമായ പേനകൾ ശേഖരിച്ചു. ഒറ്റ ദിവസം കൊണ്ട് ഏകദേശം ആറായിരം പേനകളാണ് കുട്ടികൾ ശേഖരിച്ചത്. പരിപാടികൾക്ക് പ്രിൻസിപ്പാൾ റവ. സി. ഫ്ലോറൻസ്, വൈസ് പ്രിൻസിപ്പൽ റവ. സി. റോസ് ലിറ്റ് അധ്യാപകരായ ഡോണൽ ഡിസിൽ വ,ലിജി ജോർജ്, നോബി ഷൈജൻ, മേഘാ ഡേവീസ് , നീനു ടീച്ചർ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News