Thu May 22, 2025 8:49 PM 1ST
Location
Sign In
18 Jan 2025 10:32 IST
Share News :
കോഴിക്കോട് : പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദി കോഴിക്കോട് ജില്ലാ കമ്മിറ്റി കടങ്കഥകളുടെ ലോകം ശില്പശാല സംഘടിപ്പിച്ചു.
ആഴ്ചവട്ടം ഗവ. എച്ച് എസ് എസ് എസിൽ നടന്ന ശില്പശാല എഴുത്തുകാരനും പ്രഭാഷകനുമായ ഡോ : കെ എം അനിൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ മനോജ് മണിയൂർ അധ്യക്ഷനായിരുന്നു.
വിദ്യാരംഗം ജില്ലാ കോർഡിനേറ്റർ ശ്രീ ബിജു കാവിൽ , സിറ്റി ഉപജില്ല വിദ്യാരംഗം കോർഡിനേറ്റർ ആർ.നിഷ , പ്രധാനാധ്യാപകൻ
ഓങ്കാരനാഥൻ, എന്നിവർ സംസാരിച്ചു..
ഉപജില്ല കാേർഡിനേറ്റർമാരായ ഷീജകുമാരി, അനുശ്രീ, ജെസി, വിനോദ് പാലങ്ങാട് തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 70 ഓളം അധ്യാപകർ ശില്പശാലയിൽ പങ്കെടുത്തു.
കടങ്കഥയെ ആഴത്തിലും
പരപ്പിലും അറിയാനുള്ള
ഈ ശില്പശാല കേരളത്തിൽ ആദ്യമായാണ്
അധ്യാപകർക്ക് വേണ്ടി സംഘടിപ്പിച്ചിട്ടുള്ളത്. കേവലം ഒരു മത്സര പരിപാടി എന്നതിനപ്പുറത്ത് കടങ്കഥയെക്കുറിച്ച് കൂടുതൽ ആധികാരികമായി അറിയാനും പുതിയ കടങ്കഥ രചന നടത്താനും കുട്ടികളെ പ്രേരിപ്പിക്കുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യം.
ക്ലാസ് മുറിയെ കൂടുതൽ സർഗാത്മകവും
പ്രവർത്തനക്ഷമവുമാ ക്കുവാൻ കടങ്കഥ പഠനം കൊണ്ട് സാധിക്കും.
വിദ്യാരംഗം ജില്ലാ സമിതിയുടെ തനത് പരിപാടിയായ കടങ്കഥ ശില്പശാല അധ്യാപകർക്ക് പുതിയ അറിവും അനുഭവവും ലഭിക്കുന്ന ഒന്നായി മാറി.
സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും കുട്ടികൾക്ക് വേണ്ടി കടങ്കഥ ശില്പശാലകൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
രണ്ടായിരത്തിലധികം കുട്ടികൾ ഈ കടങ്കഥ ശില്പശാലകളിൽ പങ്കാളികളാകും.
Follow us on :
More in Related News
Please select your location.