Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തോമസ് മാഷ് കായിക പരിശീലനത്തോട് വിട പറയുന്നു

14 Jul 2024 19:18 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


മുണ്ടക്കയം:: നീണ്ട 61 വർഷത്തെ കായിക തപസ്യക്ക് ശേഷം കെ.പി തോമസ് മാഷ് കാ യിക പരിശീലനത്തോട് വിട പറയുന്നു. ദ്രോ ണാചാര്യ പുരസ്ക്കാരം ഉൾപ്പെടെ നിരവധി പു രസ്ക‌ാരങ്ങൾ മാഷിനെ തേടിയെത്തിയിട്ടുണ്ട്. ഒളിമ്പ്യൻ ഷൈനി വിൽസൺ, അഞ്ചു ബോ ബി ജോർജ്, ജിൻസി ഫിലിപ്പ് അപർണ നാ യർ, മോളി ചാക്കോ, സി.എ മുരളീധരൻ, ജോ സഫ് ജി. എബ്രഹാം തുടങ്ങി നിരവധി പ്രമു ഖർ മാഷിന്റെ ശിഷ്യരാണ്.


തൊടുപുഴ വഴിത്തല സ്വദേശിയാണ് കുരി ശിങ്കൽ ഫിലിപ്പ് തോമസ് എന്ന കെ.പി തോമ സ്. 16 വർഷം സംസ്ഥാന കായികമേളയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയ്ക്ക് ഒന്നാം സ്ഥാനവും മികച്ച സ്‌കൂൾ ആയി കോരുത്തോ ടും കിരീടം കരസ്ഥമാക്കിയതിന് പിന്നിൽ മാ ഷിന്റെ പരിശീലനം ആയിരുന്നു. പിന്നീട് വി ദ്യാഭ്യാസ ജില്ലാ കിരീടം മാറ്റിയപ്പോൾ അഞ്ചു വർഷം കോട്ടയം ജില്ലയ്ക്ക് ചാമ്പ്യൻപട്ടം നേ ടിക്കൊടുത്തു. 16 വർഷത്തെ സൈനികസേ

വനത്തിനുശേഷം നാട്ടിലെത്തിയ തോമസ് മാഷ് സ്പോർട്‌സ് പരിശീലന ജോലിയിൽ പ്രവേശിക്കുകയായിരുന്നു. കോരുത്തോട് സി.കെ.എം.എച്ച്.എസിലായിരുന്നു അധ്യാ പകനായി ആദ്യം നിയമനം ലഭിച്ചത്. സ് കൂളിന് 16 വർഷം കിരീടം നേടിക്കൊടുത്തു. 2005ൽ ഏന്തയാർ ജെ.ജെ മർഫി സ്‌കൂളി ലേക്ക് പരിശീലനം മാറ്റിയ തോമസ് മാഷ് ഇവിടെ നിന്ന് നിരവധി കുട്ടികളെ സംസ്ഥാ ന തലത്തിൽ ചാമ്പ്യന്മാരാക്കി. സർവീസിൽ നിന്നും റിട്ടയർ ചെയ്ത‌ ശേഷമാണ് വണ്ണ പ്പുറം എസ്.എൻ.എം.എച്ച്.എസ്.എസിൽ പ രിശീലനകനായി എത്തുന്നത്. ഇവിടെ സ് പോർട്‌സ് അക്കാദമി രൂപീകരിച്ചു. നിലവിൽ പൂഞ്ഞാർ എസ്.എം.പി ഹയർ സെക്കൻ ഡറി സ്‌കൂളിലെ പരിശീലകനാണ്. ഒളിമ്പി ക്സിൽ മലയാളത്തിന് ഒരു മെഡൽ എന്ന സ്വപ്നം ബാക്കി വെച്ചാണ് തോമസ് മാഷി ൻ്റെ പടിയിറക്കം. തൊടുപുഴ യൂണിറ്റി സോ ക്കർ സ്‌കൂളിൽ നടത്തിയ വിടവാങ്ങൽ ച ടങ്ങിൽ സ്പോർട്സ് രംഗത്തേതുൾപ്പെടെ യുള്ള മാധ്യമ പ്രവർത്തകരും ശിഷ്യരും കു ടുംബാംഗങ്ങളും പങ്കെടുത്തു

Follow us on :

More in Related News