Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Apr 2024 21:13 IST
Share News :
കോഴിക്കോട് : സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ വ്യക്തിയായി വടകര കീഴരിയൂർ സ്വദേശിനി ശാരിക.എ. കെ. ജന്മനാ സെറിബ്രൽ പാൾസി രോഗ ബാധിതയായ ശാരിക വീൽചെയറിൽ ഇരുന്നാണ് സിവിൽ സർവീസിൽ 922 ആം റാങ്ക് എന്ന ഈ സ്വപ്ന നേട്ടം സ്വന്തമാക്കിയത്.
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകാൻ അബ്സൊല്യൂട്ട് ഐ.എ.എസ് അക്കാദമിയുടെ പ്രൊജക്റ്റ് "ചിത്രശലഭം" എന്ന പരിശീലന പദ്ധതിയും ശാരികയ്ക്ക് പിന്തുണയേകി. ശാരികക്ക് ഇടത് കൈയ്യുടെ മൂന്ന് വിരലുകൾ മാത്രമേ ചലിപ്പിക്കാൻ കഴിയുകയുള്ളു. ഈ പരിമിതികളെയൊക്കെ അതിജീവിച്ചാണ് ശാരിക ഇപ്പോൾ സിവിൽ സർവീസ് എന്ന ലക്ഷ്യം കീഴടക്കിയിരിക്കുന്നത്.
2024 ലെ സിവിൽ സർവീസ് മെയിൻസ് പരീക്ഷ പാസായ ശാരിക തുടർന്ന് ജനുവരി 30 ന് ഡൽഹിയിൽ വെച്ച് നടന്ന ഇന്റർവ്യൂവിൽ മികവ് തെളിയിച്ചു. ഓൺലൈനായും, തിരുവനന്തപുരത്ത് നേരിട്ടുമായിരുന്നു പരിശീലനം. ഇന്ത്യയിൽ മൂന്നു കോടിയോളം ഭിന്നശേഷിക്കാരായ വ്യക്തികളുണ്ട്. എന്നാൽ സിവിൽ സർവീസ് അടക്കമുള്ള നേതൃരംഗത്ത് അവരുടെ പ്രാതിനിധ്യം വളരെ കുറവാണ്. കീഴരിയൂർ എരേമ്മൻ കണ്ടി ശശിയുടേയും രാഖിയുടേയും മകളാണ് ശാരിക. പ്ലസ്ടു വിദ്യാർത്ഥിനിയായ ദേവിക സഹോദരിയാണ്.
Follow us on :
Tags:
More in Related News
Please select your location.