Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടകര സഹൃദയ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍കുബേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

09 Aug 2024 18:58 IST

ENLIGHT REPORTER KODAKARA

Share News :

കൊടകര സഹൃദയ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍കുബേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു


കൊടകര: സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡിസിലെ  ഇന്‍കുബേഷന്‍ സെന്റര്‍ ആന്‍ഡ് കോ വര്‍ക്കിംഗ് സ്‌പേസിന്റെ ഉദ്ഘാടനം മെഡിവിഷന്‍ ഗ്രൂപ്പിന്റെ ഡയറക്ടറും കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ്ുമായ ബിബു പുന്നൂരാന്‍ നിര്‍വഹിച്ചു. കാദംബരി സ്ഥാപക  വി.വി.രാജശ്രീ ഇന്‍കുബേഷന്‍ സെന്റര്‍ ആന്‍ഡ് കോ വര്‍ക്കിംഗ് സ്‌പേസിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ജിനോ ജോണി മാളക്കാരന്‍, ഡയറക്ടര്‍ ഡോ. ധന്യ അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്കും സോഷ്യല്‍ എന്‍ട്രപ്രണേഴ്‌സിനും സഹായകരമാകുന്ന വിധത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്നവേഷന്‍ ആന്‍ഡ് എന്‍ട്രിപ്രൂണേര്‍ഷിപ്പ് ഡെവലപ്‌മെന്റ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കൊടകരയിലെ വനിതകളുടെ സംഘടനയായ കാദംബരിയുടെ അപ്‌സൈക്ലിംഗ് ലാബ് ഇന്‍കുബേഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കും.


Follow us on :

More in Related News