Thu Feb 20, 2025 4:05 PM 1ST
Location
Sign In
30 Jan 2025 18:04 IST
Share News :
മുക്കം: വിഞ്ജാന ത്തിൻ്റെ വാതായനങ്ങൾ തുറന്നിട്ട് തെച്ചിയാട് അൽ ഇർശാദ് സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച ലേണിങ് കാർണിവൽ എക്സ്പോ സമാപിച്ചു. അഡ്വ. പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.സി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. എഡ്യുക്കേഷനൽ ഡയറക്ടർ ഡോ. അമീർ ഹസ്സൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. അഡ്മിനിസ്ട്രേറ്റർ മൻസൂർ അലി എ. പി, സെക്രട്ടറി അബ്ദുറസാഖ് സഖാഫി, എൻ വി റഫീഖ് സഖാഫി, വൈസ് പ്രിൻസിപ്പൽ എപി മൂസ, മോറൽ സയൻസ് വിഭാഗം മേധാവി അബ്ദുസ്സലാം സുബ്ഹാനി എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ പത്തിലധികം ഡിപ്പാർട്ട്മെന്റ്കൾക്ക് കീഴിൽ ആവിഷ്കരിക്കപ്പെട്ട എക്സ്പോയിൽ നൂറിലധികം പ്രദർശനങ്ങൾ സജ്ജമാക്കി. സമീപ പ്രദേശങ്ങളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും എക്സ്പോ കാണാനെത്തിയിരുന്നു.
തുടർന്ന് നടന്ന ഓപ്പൺ ഹൗസ് ചർച്ചകൾക്ക് വിവിധ ഡിപ്പാർട്മെന്റ് മേധാവികൾ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.