Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചോദ്യ പേപ്പർ ചോർച്ച; വിദ്യാഭ്യാസ വകുപ്പിൻ്റെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം

16 Dec 2024 14:49 IST

Shafeek cn

Share News :

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം. വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയില്‍ സംസ്ഥാന പൊലീസ് മേധാവിയാണ് ഉത്തരവിറക്കിയത്. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. എസ്.എസ്.എല്‍.സി. ഇംഗ്ലീഷ്, പ്ലസ് വണ്‍ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നിരുന്നത്.


ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതലയോഗം ഇന്ന് ചേരും. മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. പൊലീസ് അന്വേഷണത്തിന് പുറമെ ചോദ്യ പേപ്പര്‍ അച്ചടിച്ചതിലും വിതരണത്തിലുമടക്കം വീഴ്ചയുണ്ടായോ എന്ന് വിദ്യാഭ്യാസ വകുപ്പും പരിശോധിക്കും. ചോദ്യം ചോരാന്‍ ഇടയായ സാഹചര്യം ചര്‍ച്ച ചെയ്യും.


ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആരോപണം നേരിടുന്ന എം എസ് സൊല്യൂഷന്‍ യൂട്യൂബ് ചാനല്‍ താത്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും എം എസ് സൊല്യൂഷന്‍ സിഇഒ ഷുഹൈബ് വ്യക്തമാക്കിയിരുന്നു. ഓണ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നപ്പോള്‍ പാെലീസ് വിളിപ്പിച്ചിരുന്നു. മലപ്പുറം പോലീസില്‍ അതുമായി ബന്ധപ്പെട്ട മൊഴി നല്‍കിയിട്ടുണ്ട്. അതിനിടെ സംഭവത്തില്‍ എംഎസ് സൊല്യൂഷന്‍സിനെതിരെ പൊലിസ് ഇന്ന് കേസെടുത്തേക്കും.


Follow us on :

More in Related News