Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വായനാനന്ദം: വേറിട്ട വഴിയുമായി കൊടിയത്തൂർ പി.ടി.എം സ്ക്കൂൾ .

15 Jun 2024 19:26 IST

UNNICHEKKU .M

Share News :



മുക്കം: വിദ്യാർത്ഥികളെ വായനയുടെ ലോകത്തേക്ക് കൊണ്ടുവരാൻ വേറിട്ട പദ്ധതികളാവിഷ്കരിച്ച് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ ലൈബ്രറി ക്ലബ്ബ്. "പുതുവർഷം പുതു വായന" എന്ന തലക്കെട്ടിൽ ആരംഭിച്ച കാമ്പയിനിൻ്റെ ഭാഗമായി "വായനാനന്ദം" പരിപാടി സംഘടിപ്പിച്ചു.

സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ഒരു മണിക്കൂർ സമയംവിവിധപുസ്തകങ്ങളിൽ വായനയിലേർപ്പെട്ടു.പാഠപുസ്തകങ്ങൾക്കപ്പുറം സർഗ, സാഹിത്യ രചനകളിലൂടെയും വിദ്യാർത്ഥികളെ വഴി നടത്തുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിട്ടത്. വായനയെ ദൈനംദിന ചര്യയുടെ ഭാഗമാക്കുകയെന്നതുംലക്ഷ്യത്തിൽപ്പെടും.പ്രധാനാധ്യാപകൻ ജി.സുധീർ ഉദ്ഘാനം ചെയ്തു, സി.കെ സവാസ്, വി.വിദ്യ,കബീർ പാഴൂർ നേതൃത്വം നൽകി, തുടർന്നുള്ള ദിവസങ്ങളിൽ സാഹിത്യ ശില്പശാല, രചനാ വർക് ഷോപ്, പുസ്തക ചർച്ച, എന്നിവ നടക്കും.

Follow us on :

More in Related News