17 Aug 2024 19:25 IST
- MUKUNDAN
Share News :
ചാവക്കാട്:എക്ട്രാ ഗ്രാസ്പിംഗ് പവർ കിഡ് വിഭാഗത്തിൽ റെക്കോർഡിൽ ഇടം നേടി അകലാട് എംഐസി സ്കൂൾ വിദ്യാർത്ഥി ലാസിൻ നൈനാർ.സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ലാസിൻ നൈനാർ.പുതിയ അദ്ധ്യായന വർഷത്തോടെ സ്കൂളിൽ ആരംഭിച്ച ഫൈൻഡ് ദ ജീനിയസ് സ്കിൽ ഡവലപ്മെന്റ് പ്രോഗ്രാമിലൂടെ പ്രത്യേകം പരിശീലനം നൽകിയാണ് വിദ്യാർത്ഥി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത്.സ്കൂളിലെ വിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്തി കൂടുതൽ പരിശീലനം നൽകി പരിപോഷിപ്പിക്കുകയും,ലോക നിലവാരമുള്ള അംഗീകാരങ്ങളിലേക്ക് എത്തിക്കുക എന്ന പദ്ധതിയിയുടെ തുടക്കമാണ് ഇതെന്നും,ഇനിയും ഇത്തരം നേട്ടങ്ങളിലേക്ക് സ്കൂൾ വിദ്യാർത്ഥികളെ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും പ്രിൻസിപ്പാൾ മുഹമ്മദ് മഅ്റൂഫ് വാഫി പറഞ്ഞു.റെക്കോർഡിൽ ഇടം നേടിയ വിദ്യാർത്ഥിയെ എംഐഐ വർക്കിങ് പ്രസിഡന്റ് ത്രീ സ്റ്റാർ കുഞ്ഞുമുഹമ്മദ് ഹാജി,സെക്രട്ടറി പി.പി.ഹാഷിം,മാനേജർ കബീർ ഫൈസി,പ്രിൻസിപ്പാൾ മഅറൂഫ് വാഫി,വൈസ് പ്രിൻസിപ്പാൾ ലീന,ട്രെയിനർ ബിൻഷാ സുഹൈൽ,കമ്മിറ്റി അംഗം ബക്കർ,ക്ലാസ് ടീച്ചർ സജിത എന്നിവർ ചേർന്ന് അഭിനന്ദിച്ചു.വെളിയങ്കോട് നൈനാർ,ഫസീല ദമ്പതികളുടെ മകനാണ് ലാസിൻ നൈനാർ.
Follow us on :
Tags:
More in Related News
Please select your location.