Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jul 2024 17:52 IST
Share News :
പീരുമേട്:
ഫ്രാൻസ് വോളന്റിയേഴ്സ് ഫ്രഞ്ച് സർക്കാരുമായി ചേർന്ന് നടപ്പിലാക്കുന്ന സന്നദ്ധ സേവന പരിപാടിയിലേക്ക് കുട്ടിക്കാനം മരിയൻ കോളജിലെ ഒന്നാംവർഷ എം. എസ്. ഡബ്ല്യു വിദ്യാർഥിനി ജെസ്സിക്ക ലോപ്പസ് തിരഞ്ഞെടുക്കപ്പെട്ടു. ഫ്രാൻസിലെ കോഴ്സിക്കയിൽ ഏഴുമാസം നീണ്ടുനിൽക്കുന്ന സന്നദ്ധ സേവന പരിപാടി ഒക്ടോബറിൽ ആരംഭിക്കും.
യുവജന വികസനം, സുസ്ഥിരവികസന ലക്ഷ്യങ്ങൾ, സാംസ്കാരിക വിനിമയം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയിൽ ജെസ്സിക്ക പങ്കാളിയാകും. വിശദമായ അപേക്ഷ, അന്താരാഷ്ട്ര സേവനത്തിനുള്ള പ്രചോദനം വ്യക്തമാക്കുന്ന കത്ത്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ നിന്നുള്ള മറ്റു വിദ്യാർത്ഥികളെ പിന്തള്ളി ജെസ്സിക്ക ഈ മികച്ച അവസരത്തിന് തെരഞ്ഞെടുക്കപ്പെട്ടത് എന്ന് പ്രിൻസിപ്പൽ പ്രൊ. ഡോ. അജിമോൻ ജോർജ് അറിയിച്ചു.
കുട്ടിക്കാനം കോളജിലെ ലൈഫ് ലോങ്ങ് ലേണിങ് ആൻഡ് എക്സ്റ്റൻഷൻ വകുപ്പാണ് ഈ പരിപാടിക്ക് നേതൃത്വം നൽകുന്നത്.
അന്തർദേശീയ തലത്തിലുള്ള പരിശീലനം, ആരോഗ്യ ഇൻഷുറൻസ്, യാത്ര ചിലവ്, വിസ എന്നിവ അടക്കം 10 ലക്ഷത്തോളം രൂപയുടെ സ്കോളർഷിപ്പ് ആണ് ഫ്രാൻസ് ഗവൺമെന്റ് നൽകുന്നതെന്ന് എക്സ്റ്റൻഷൻ ഡയറക്ടർ ഡോ. ഹരി. ആർ. എസ് , സോഷ്യൽ വർക്ക് വിഭാഗം മേധാവി അജേഷ് പി. ജോസഫ് എന്നിവർ അറിയിച്ചു.
എറണാകുളം വടുതല വെളിയത്ത് വീട്ടിൽ ഗ്ലാഡ് സ്റ്റോൺ ലോപ്പസ്, സോണിയ ലോബോ ദമ്പതികളുടെ മകളാണ് ജെസിക്ക.
Follow us on :
More in Related News
Please select your location.