Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാസലഹരിക്കെതിരെ ക്രിയാത്മകമായ പ്രതിഭാവം സൃഷ്ടിക്കാൻ വായനയുടെ ലഹരിക്ക് കഴിയുമെന്ന്...

30 Jun 2025 18:15 IST

MUKUNDAN

Share News :

ഗുരുവായൂർ:രാസലഹരിക്കെതിരെ ക്രിയാത്മകമായ പ്രതിഭാവം സൃഷ്ടിക്കാൻ വായനയുടെ ലഹരിക്ക് കഴിയുമെന്ന് മൗനയോഗി സ്വാമി എ.ഹരിനാരിയണൻ പറഞ്ഞു.ദേവസൂര്യ കലാവേദി ആൻ്റ് പബ്ളിക് ലൈബ്രറിയുടെ പുസ്തക കൈനീട്ടം പദ്ധതി ഗുരുവായിരിൽ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കായിരുന്നു അദ്ദേഹം.ഒരു ലോകം നമുക്ക് മുന്നിൽ തുറന്നുതരുന്ന മാന്ത്രിക താക്കോലാണ് പുസ്തകം.വിവിധ സംഘടനകൾ,റസിഡൻ്റ് അസോസിയേഷനുകൾ തുടങ്ങിയവയുടെ സഹകരണത്തോടെ പുസ്തകകൈ നീട്ടം പദ്ധതിയിലൂടെ പതിനയ്യായിരം പുസ്തകങ്ങൾ ശേഖരിച്ച് യുവതലമുറയെ വായനയിലേക്ക് ആകർഷിക്കുവാനാണ് ദേവസൂര്യ പദ്ധതിയിടുന്നത്.ചടങ്ങിൽ ടി.എം.ബാബുരാജ് അധ്യക്ഷത വഹിച്ചു.സന്തോഷ് ദേശമംഗലം ആമുഖ പ്രഭാഷണം നടത്തി.ഭഗവദ്ഗീതാ,ഖുറാൻ,ബൈബിൾ,മനശാസ്ത്ര ഗ്രന്ഥങ്ങൾ,മോട്ടിവേഷൻ ഗ്രന്ഥങ്ങൾ എന്നി നൂറോളം ഗ്രന്ഥങ്ങൾ സ്വാമിഹരിനാരായണനിൽ നിന്നും റാഫി നിലങ്കാവിൽ ഏറ്റുവാങ്ങി.സി.എ.കമാൽ,റെജി വിളക്കാട്ടുപാടം,അരുൺ സി.നമ്പ്യാർ,റാഫി നീലങ്കാവിൽ തുടങ്ങിയവർ സംസാരിച്ചു.


Follow us on :

More in Related News