Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഹാത്മാ അയ്യങ്കാളി നവോത്ഥാന പ്രസ്ഥാനത്തിന് നൽകിയ സംഭാവനകൾ എന്ന വിഷയത്തിൽ സെമിനാർ

20 Oct 2024 16:32 IST

WILSON MECHERY

Share News :

ചാലക്കുടി:

ദളിത് കോൺഗ്രസ്സ് ചാലക്കുടി നിയോചകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളി നവോത്ഥാനം പ്രസ്ഥാനത്തിന് നൽകിയ സംഭാവനകൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ചാലക്കുടി MLA സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ശശി വട്ടേക്കാട് അധ്യക്ഷത വഹിച്ചു. നവോത്ഥാനത്തിന് അയ്യങ്കാളി വഹിച്ച പങ്കിനെക്കുറിച്ച് സെമിനാറിൽ ദളിത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് A.K ശശി അവർകൾ മുഖ്യ പ്രഭാഷണം നടത്തി. ദളിത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ഇ എസ് ബൈജു, അജിത്ത് മാട്ടൂർ, സംസ്ഥാന ജനറൽ സെക്രടറിമാരായ എം കെ രാജേഷ്കുമാർ, ധന്യ ചന്ദ്രൻ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ബാബു ജോസഫ് പുത്തനങ്ങാടി, അതിരപ്പിള്ളി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജയചന്ദ്രൻ, ചാലക്കുടി മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ജോണി പുല്ലൻ, .കെ.കെ രവി, കുമാരൻ വെട്ടിയാട്ടിൽ, C. M അയ്യപ്പൻ, ഉണ്ണികൃഷ്ണൻ, സുലോചന രാജൻ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News