Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആകാശ് സ്‌പേസ് ക്ലബ് പ്രവർത്തനമാരംഭിച്ചു

28 Jul 2025 06:47 IST

Fardis AV

Share News :

ആകാശ് സ്‌പേസ് ക്ലബ് പ്രവർത്തനമാരംഭിച്ചു.

ഫാറൂഖ് ഹയർ സെക്കണ്ടറി സ്‌കൂളിലെ തെരെഞ്ഞെടുത്ത 60 വിദ്യാർത്ഥികൾക്കായി രൂപീകരിച്ച ആകാശ് സ്‌പേസ് ക്ലബ്ബിന്റെ ഉത്ഘാടനം മസ്കറ്റിലെ ഷിപ്പ്‌കോ കമ്പനി എം ഡി സി എം നജീബ് നിർവ്വഹിച്ചു. 

ബഹിരാകാശ പഠന-പര്യവേഷണ രംഗത്ത് നടക്കുന്ന പുത്തൻ സംഭവ വികാസങ്ങൾ ഇസ്രോ, നാസ തുടങ്ങിയ ബഹിരാകാശ കേന്ദ്രങ്ങളുടെ വ്യത്യസ്തങ്ങളായ ഉദ്യമങ്ങൾ, പരീക്ഷണ നിരീക്ഷണങ്ങൾ എന്നിവ ഉൾപ്പടെ ബഹിരാകാശത്തെക്കുറിച്ചുള്ള പുത്തൻ അറിവുകളും, ഈ രംഗത്ത് പുതിയ സാധ്യതകളും മികവുകളുമടക്കം ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് ലഭ്യമാക്കാനും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും ക്‌ളാസ്സുകൾ, ആകാശനിരീക്ഷണം തുടങ്ങിയവ ഒരുക്കുകയാണ് ക്ലബ്ബിന്റെ പരിപാടികൾ

എഫേർട്ട് ട്രസ്റ്റും ഫാറൂഖ് ഹൈസ്‌കൂൾ മുൻ അധ്യാപകൻ അബ്ദുല്ലത്തീഫ് മാസ്റ്ററുടെ സ്മരണക്കായി പൂർവ്വവിദ്യാർഥികൾ രൂപീകരിച്ചതും വിദ്യാർത്ഥികളുടെ മികവിനായി കഴിഞ്ഞ മൂന്നു വർഷമായി പ്രവർത്തിക്കുന്ന ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ എഡ്യുക്കേഷൻ ഫൗണ്ടേഷനും ചേർന്നാണ് കൂടിയാണ് സ്പെസ്ക്ലബ്ബ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. 

ചടങ്ങിൽ കോ ഓർഡിനേറ്റർ റമീസ് മാസ്റ്റർ, എഫേർട്ട് വർക്കിംഗ് ചെയർമാൻ മുസ്തഫ മുഹമ്മദ്, ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ അഷറഫ് അലി എന്നിവർ സംബന്ധിച്ചു. പ്രമുഖ അമേച്ചർ അസ്ട്രോണമർ റഷീദ് ഓടക്കലിന്റെ വിദ്യാർത്ഥികൾക്കായി ബഹിരാകാശത്തെക്കുറിച്ചുള്ള വിഡിയോ പ്രദർശനത്തോടുകൂടിയ ക്‌ളാസും ഉണ്ടായിരുന്നു.


Follow us on :

More in Related News