Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Nov 2024 19:47 IST
Share News :
കൊടകര: മൂന്നാം ക്ലാസിലെ മലയാളം പാഠാവലിയില്‍ ഉല്‍പ്പെടുത്തിയ പൂമ്പാറ്റുമ്മ എന്ന കഥ എഴുതിയ ആറുവയസുകാരി മെയ് സിത്താരയെ കൊടകര സര്‍ക്കാര്‍ നാഷണല്‍ ബോയ്സ് ഹൈസ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അനുമോദിച്ചു. പ്രധാനധ്യാപിക ജിഷ മാത്യു ഉപഹാരം സമ്മാനിച്ചു.വിദ്യാലയത്തിലെ മലയാള ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികള്‍ക്ക് മെയ് സിത്താര സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രധാനാധ്യാപിക ജിഷ മാത്യു, പിടിഎ പ്രസിഡന്റ് മനോജ് വലിയപുരയ്ക്കല്‍, എംപിടിഎ പ്രസിഡന്റ് സിബി സുരേഷ് എന്നിവര്‍ സംസാരിച്ചു. കുട്ടിക്കിളി, പൂമ്പാറ്റുമ്മ എന്നീ സ്വന്തം കഥകള്‍ മെയ് സിത്താര വിദ്യാര്‍ഥികള്‍ക്കായി വായിച്ചു . അധ്യാപകരായ ജോബിന് എം. തോമസ്, പി.യു.സന്ധ്യ, പിടിഎ പ്രതിനിധി എ.യു.പ്രദീപ് എന്നിവര്‍ നേതൃത്വം നല്കി.
Follow us on :
Tags:
More in Related News
Please select your location.