Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടി പ്രസ് ഫോറത്തിൻ്റെ ഭാരവാഹികളുടെ സ്‌ഥാനാരോഹണം ഇന്ന്

06 Oct 2024 17:10 IST

WILSON MECHERY

Share News :

ചാലക്കുടി:

ചാലക്കുടി പ്രസ് ഫോറത്തിൻ്റെ ഭാരവാഹികളുടെ സ്‌ഥാനാരോഹണം ഇന്ന് വൈകീട്ട് 5ന് ചാലക്കുടി ലയൺസ് ഹാളിൽ നടത്തും. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം നിർവഹിക്കുമെന്നു സെക്രട്ടറി അക്ഷര ഉണ്ണിക്കൃഷ്‌ണൻ, സംഘാടക സമിതി ചെയർമാൻ കെ.ബി.ബിനേഷ്, ജനറൽ കൺവീനർ റോസ്മോൾ ഡോണി, വൈസ് പ്രസിഡൻ്റ് കൃഷ്‌ണേന്ദു ശിവദാസ്, സംഘാടക സമിതി അംഗം ജെനിൽ പരിയാരം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ പ്രസ് ഫോറം പ്രസിഡൻ്റ് ഭരിത പ്രതാപ് അധ്യക്ഷത വഹിക്കും. ഭാരവാഹികളായി അഡ്വ. എൻ.ആർ.സരിത (രക്ഷാധികാരി), ഭരിത പ്രതാപ് (പ്രസിഡൻ്റ്), കൃഷ്‌ണേന്ദു ശിവദാസ് (വൈസ് പ്രസിഡൻ്റ്), അക്ഷര ഉണ്ണിക്കൃഷ്ണ‌ൻ (സെക്രട്ടറി), ജിസ്‌ന ജോൺസൺ (ജോയിൻ്റ് സെക്രട്ടറി), റോസ്മോൾ ഡോണി (ട്രഷറർ) എന്നിവർ സ്‌ഥാനമേൽക്കും. ചാലക്കുടി നഗസഭാധ്യക്ഷൻ എബി ജോർജ് മുഖ്യാതിഥിയായിരിക്കും. കേരള പത്ര പ്രവർത്തക യൂണിയൻ സംസ്‌ഥാന സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട കുമാരി ബിനിത ദേവസി പുതിയ ഭാരവാഹികൾക്ക് ബാഡ്‌ജ് സമ്മാനിക്കും. വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ച്ച വച്ച വനിതകളെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ ആദരിക്കും.

വാഴച്ചാൽ ഊരുമുപ്പത്തി ഗീത വാഴച്ചാൽ, പരിസ്‌ഥിതി പ്രവർത്തക പ്രഫ. കുസുമം ജോസഫ്, റിട്ട. വിജിലൻസ് ജഡ്‌ജ് വി.ഗീത, സേക്രഡ് ഹാർട്ട് കോളജ് പ്രിൻസിപ്പൽ സിസ്‌റ്റർ ഡോ.ഐറിൻ, രാഷ്ട്രപതിയുമായി കൂടിക്കാഴ്‌ച നടത്തിയ യുവ എഴുത്തുകാരി അലീന അനബെല്ലി, ഇന്ത്യൻ ബാസ്ക‌റ്റ് ബോൾ താരവും മുൻ കേരള ടീം ക്യാപ്റ്റനുമായ സ്‌റ്റെഫി നിക്‌സൺ, എഴുത്തുകാരി ഡോ.ബി.പാർവതി, 80-ാം വയസ്സിലും ജനപ്രതിനിധിയായി തുടരുന്ന റോസി ലാസർ, മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ജേതാവും ആളൂർ പൊലീസ് സ്റ്റേഷനിൽ എഎസ്ഐയുമായ വി.എം.മിനിമോൾ, കേരള വ്യാപാരി ഏകോപന സമിതി വനിതാ വിങ് സംസ്‌ഥാന ട്രഷറർ ഷൈന ജോർജ്, സിനിമാതാരവും കായികതാരവുമായ ലക്ഷ്മി കലാഭവൻ, ഇന്ത്യൻ കോർഫ് ബോൾ താരം ചെൽസ ജോബി എന്നിവരെ ആദരിക്കും.

മൂന്നോ അതിലധികമോ തവണ ജനപ്രതിനിധികളായവരെ ചടങ്ങിൽ ആദരിക്കും. ലീല സുബ്രഹ്‌മണ്യൻ, ലീന ഡേവിസ്, ആലീസ് ഷിബു, എം.എസ്.സുനിത, അമ്പിളി സോമൻ, സുനന്ദ നാരായണൻ, ബിജി സദാനന്ദൻ, സതി ബാബു, കെ.കെ.സരസ്വതി, ശകുന്തള വത്സൻ, പ്രനില ഗിരീശൻ, കുമാരി ബാലൻ, ജെയ്നി ജോഷി, വനജ ദിവാകരൻ, മോളി തോമസ്, ഡെയ്‌സി ഫ്രാൻസിസ്, മേഴ്‌സി ഫ്രാൻസിസ് എന്നീ ജനപ്രതിനിധികളെയാണ് ആദരിക്കുക.

ചാലക്കുടി നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ് പുതിയ അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യും.

Follow us on :

More in Related News