Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ പറ്റിയ കാലം: ഷാഫി പറമ്പില്‍ എംപി

26 Feb 2025 19:28 IST

Fardis AV

Share News :


കുറ്റ്യാടി: വിദ്യ.ാര്‍ഥികളുടെ നല്ല സ്വപ്‌നങ്ങളെയും ആശയങ്ങളെയും പരിപോഷിപ്പിക്കാനും ജീവിതലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനും മികച്ച പരിശീലനങ്ങളിലൂടെ സാധിക്കുമെന്ന് ഷാഫി പറമ്പില്‍ എംപി. നമ്മുടെ സ്വപ്‌നങ്ങള്‍ക്കും ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും കഴിവിനും സേവനങ്ങള്‍ക്കുമെല്ലാം യാഥാര്‍ഥ്യരൂപം നല്‍കാന്‍ ഏറ്റവും മികച്ച സൗകര്യങ്ങള്‍ ലഭ്യമായ കാലമാണിത്. ഇന്ന് ഏത് ഗ്രാമത്തിലാണെങ്കിലും നഗരത്തിലാണെങ്കിലും മുക്കിലും മൂലയിലും ആണെങ്കിലും ആളുകള്‍ക്ക് അവരുടെ മികവുകള്‍ പുറത്തെടുക്കാന്‍ ഒരു പ്രയാസവുമില്ല. നല്ല കഴിവ്, ആശയങ്ങള്‍, ഉത്പന്നങ്ങള്‍, സേവനങ്ങള്‍,.. എല്ലാം ഇന്ന് അംഗീകരിക്കപ്പെടും. നമ്മള്‍ക്ക് അവയോട് എത്ര താല്‍പ്പര്യമുണ്ട് എന്നതാണ് പ്രധാന ഘടകം. നമുക്കു പിന്തുണ നല്‍കാന്‍ മികച്ച പരിശീലകര്‍ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. അത്തരം പരിശീലന സ്ഥാപനങ്ങള്‍ നാടിനു മുതല്‍ക്കൂട്ടാവുമെന്നും ഷാഫി പറമ്പില്‍ എംപി പറഞ്ഞു. മാനവികതയില്‍ ഊന്നിയ പഠനത്തിന് ഇക്കാലത്ത് പ്രസക്തി വര്‍ധിക്കുകയാണെന്നും എംപി കൂട്ടിച്ചേര്‍ത്തു. ഡോക്‌റ്റേഴ്‌സ് അക്കാദമിയുടെ കേരളത്തിലെ നാലാമത് ബ്രാഞ്ച് കുറ്റ്യാടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍ എംപി. 


ഡോക്‌റ്റേഴ്‌സ് അക്കാദമി മനേജിംങ്ങ് ഡയരക്ടർ ഡോ. ബാബുരാജ് അധ്യക്ഷനായിരുന്നു. പി.സി രവീന്ദ്രന്‍, വി.പി മൊയ്തു, ശ്രീജേഷ് ഊരത്ത്, സാബു കീഴരിയൂര്‍, സി.എച്ച് ഷരീഫ്, കെ.പി അബ്ദുല്‍ മജീദ്, കെ.പി അബ്ദുല്‍ റസാഖ്, എന്‍.പി ബഷീര്‍, വി.സി കുഞ്ഞബ്ദുല്ല, പി. ജമാല്‍, ദിനേശ് മണി തുടങ്ങിയവര്‍ സംസാരിച്ചു.

Follow us on :

More in Related News