Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Sep 2024 14:55 IST
Share News :
പീരുമേട്:
ഗ്ലോബൽ ഗ്യാൻ അക്കാദമിയുടെ അഞ്ചാമത് ലൈഫ് ടൈം അച്ചീവ്‌മെൻറ് അവാർഡ് പ്രൊഫസർ ഡോ. ഉമ്മൻ മാമ്മന്.
ബെംഗളൂരുവിലെ ദി ചാൻസറി പവിലിയനിൽ ഗ്ലോബൽ ഗ്യാൻ അക്കാദമി സംഘടിപ്പിച്ച 5-ആമത് ഗ്ലോബൽ ബെസ്റ്റ് ടീച്ചേഴ്‌സ് അവാർഡ് സമ്മേളനത്തിൽ വച്ചാണ് പ്രശസ്തമായ ലൈഫ് ടൈം അച്ചീവ്‌മെൻറ് അവാർഡ് പ്രൊഫസർ ഡോ. ഉമ്മൻ മാമ്മന് സമ്മാനിച്ചത്.
കർണാടക നിയമസഭാ സ്പീക്കർ യു.ടി ഖാദർ അവാർഡ് സമ്മാനിച്ചു. കർണാടക മുഖ്യമന്ത്രിയുടെ ഒ. എസ്. ഡി. നസീർ അഹമ്മദ് എം.എൽ.സി, മുൻ വൈസ് ചാൻസലർ പ്രൊഫസർ ഡോ. പി. സുബ്രഹ്മണ്യ എടപഡിതായ, ഗ്ലോബൽ ഗ്യാൻ അക്കാദമിയുടെ മാനേജിംഗ് ഡയറക്ടർ ഡോ. റുക്‌സാന ഹസ്സൻ, ചെയർമാൻ അബ്ബാസ് ഖാൻ, ഗ്ലോബൽ ടിവി ചെയർമാൻ എൻ.വി പൗലോസ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കുട്ടിക്കാനം എം.ബി.സി. കോളേജ് ഡയറക്ടർ ആണ് പ്രൊഫസർ ഡോ. ഉമ്മൻ മാമ്മൻ. വിദ്യാഭ്യാസ രംഗത്തെ നാലുപതിറ്റാണ്ടിലേറെ കാലത്തെ അസാധാരണമായ സംഭാവനകൾ പരിഗണിച്ചാണ് ലൈഫ് ടൈം അവാർഡ് സമ്മാനിച്ചത്.
ശിക്ഷണ സാംസ്കാരിക മേഖലയിലെ നിസ്വാർത്ഥ സേവനം, വിദ്യാർത്ഥി സമൂഹത്തോടുള്ള പ്രത്യേക സ്‌നേഹം, ഭാവി തലമുറകളുടെ മനസാക്ഷി രൂപീകരണത്തിനായി അദ്ദേഹം നടത്തിവരുന്ന നിരന്തര ശ്രമങ്ങൾ, ഇവയൊക്കെ പരിഗണിച്ച് ആണ് അവാർഡ്.
ഇന്ത്യയിലെ 8 സംസ്ഥാനങ്ങളിൽ നിന്നുള്ള 200 അധ്യാപകരും ലോകത്തെ 5 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഈ സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുത്തു. 5-ആമത് ഗ്ലോബൽ ബെസ്റ്റ് ടീച്ചേഴ്‌സ് അവാർഡ് 2024, മംഗലാപുരത്തുനിന്നുള്ള പ്രൊഫസർ ഡോൺ പ്രകാശിന് നൽകി ആദരിച്ചു. 890 നാമനിർദ്ദേശങ്ങളിൽ നിന്ന് പ്രത്യേക ജ്യൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഈ സമ്മേളനത്തിലെ പ്രത്യേക ക്ഷണിതാവായിരുന്നു ഡോ. ഉമ്മൻ മാമ്മൻ.
Follow us on :
More in Related News
Please select your location.