Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സർഗ്ഗ സൃഷ്ടികളുമായി വിദ്യാർത്ഥികളുടെ ശിൽപ്പശാല കലയുടെ സർഗ്ഗ വസന്തമായി

06 Feb 2025 15:53 IST

UNNICHEKKU .M

Share News :


മുക്കം: സ്വാന്തം സർഗ്ഗ വാസനയുടെ സൃഷ്ടികളുമായി കുട്ടികൾ എഴുത്തു് കൂട്ടം ശിൽപ്പ ശാലയിലെത്തിയപ്പോൾ സർഗ്ഗ വസന്ത വിടർന്നു പരിലസിച്ചു.  കുഞ്ഞുനാളിൽ തന്നെ കുട്ടികളിൽസർഗരചനയുടെ ആദ്യപാഠങ്ങൾ നല്കുന്നതിന് വിവിധ പ്രവർത്തനങ്ങളാണ് ചേന്ദമംഗല്ലൂർ ജി.എം.യു.പി. സ്കൾ വേദികൾ ഒരുക്കി കൊടുക്കുന്നത്.  ഇതിൻ്റെ ഭാഗമായി ഒരുക്കിയ ഏകദിന ശിൽപ്പ ശാല അക്ഷരാർത്ഥത്തിൽ വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾക്ക് ആവേശവും ആഹ്ലാദവുമാക്കി. ബഡ്ഡിങ് റൈറ്റേഴ്സ് എന്ന പേരിൽ തിരഞ്ഞെടക്കപ്പെട്ട കുട്ടികൾക്ക് അക്കാദമിക വർഷത്തിൻ്റെ തുടക്കം മുതൽ തന്നെ നവീനമായ പ്രവർത്തനങ്ങൾ നല്കുകയുണ്ടായി.സർഗയാത്ര എന്ന പേരിൽ

ഖസാക്കിലേക്കുംതുഞ്ചൻപറമ്പിലേക്കുമുള്ള യാത്രകൾ,ആയിരം എഴുത്തുകാരെ വായിക്കുന്നുതുടങ്ങിയ പരിപാടികൾ ഈ രംഗത്തു നടത്തിയ വ്യത്യസ്ത അനുഭവങ്ങളായി .സമഗ്രശിക്ഷ കേരളയുടെ പിന്തുണയോടെബഡ്ഡിംഗ് റൈറ്റേഴ്സ് കുട്ടികൾക്കായിഎഴുത്തുകൂട്ടം വായനക്കൂട്ടം ഏകദിന ശില്പശാല സംഘടിപ്പിച്ചത്. പി.കെ. റസാഖ് ചേന്ദമംഗല്ലൂരിൻ്റെ മനോഹരമായ ഔട്ട് ഹൗസിൽ നടന്ന ശില്പശാല ഒ.ശരീഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ കെ. വാസു, പി.കെ. റസാഖ്ത്രിവേണി. പി , മജീദ് പുളിക്കൽ പഎന്നിവർ സംസാരിച്ചു .

മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ

ദീപ്തി.ടി, ബി.ആർ.സി. കോർഡിനേറ്റർ

മനോജ്കുമാർ പി.കെ എന്നിവർ ശില്പശാല സന്ദർശിച്ചു. അധ്യാപകരായ സാജിദ് പുതിയോട്ടിൽ,സജീവ് കെ. എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നല്കി.വിദ്യാർത്ഥികൾ അവരുടെ സർഗ്ഗസൃഷ്ടികൾ ശിൽപ്പശാലയിൽ അവതരിപ്പിച്ചു. നവരത്നയുടെ കവിത സദസ്സിനെ പുളകമണിയിച്ചു.

Follow us on :