Wed May 21, 2025 2:41 AM 1ST

Location  

Sign In

പി.ടി.എം വിമൺ സെൽ പരിശീലനം സംഘടിപ്പിച്ചു

17 Jan 2025 14:28 IST

Saifuddin Rocky

Share News :

പെരിന്തൽമണ്ണ:

പി ടി എം ഗവ. കോളേജ് വിമൺ സെല്ലും അലിഗഡ് മുസ്‌ലിം യൂനിവേഴ്സിറ്റി മലപ്പുറം ക്യാമ്പസും സംയുക്തമായി, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ സഹകരണത്തോടു കൂടി കോളേജ് വിദ്യാർത്ഥികൾക്കായുള്ള ഏകദിന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് പരിശീലന പദ്ധതി 'പാസ്‌വേഡ്' സംഘടിപ്പിച്ചു.


മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ടി അഷ്റഫ് ഉദ്ഘാടനം ചെയ്തു.


പരിശീലന ക്യാമ്പിൽ ജമാലുദ്ദീൻ കരിയർ ഗൈഡൻസ് ക്ലാസും ഡോ. ശ്രീജിലിൻ 'വ്യക്തിത്വ വികസനവും ടൈം മാനേജ്മെൻ്റും' എന്ന വിഷയവും അവതരിപ്പിച്ചു, അലിഗഡ് മലപ്പുറം കേന്ദ്രം ഡയറക്ടർ ഡോ. ഫൈസൽ കെ പി അധ്യക്ഷതവഹിച്ചു. പി രജീന

ക്യാമ്പ് വിശദീകരണം നടത്തി. ക്യാമ്പ് കോർഡിനേറ്റർ ഡോ. രാഗുൽ വി രാജൻ, അലിഗഡ് മലപ്പുറം കേന്ദ്രം അസി. രെജിസ്ട്രാർ മുഹമ്മദ് അഹ്സംഖാൻ , പ്രൊവോസ്റ്റ് ഡോ.ഹംസ വി കെ , പി ടി എം ഗവ. കോളേജ് വിമൺസെൽ കോർഡിനേറ്റർ ഡോ: ലുഹ്‌ലുഹ് ജഹാൻ കെ , ഡോ.സുമ പി(അസി. പ്രൊഫ, പി ടി എം കോളേജ് ), ഡോ.അഫ്സൽ ജമാൽ പി ( പ്രിൻസിപ്പാൾ, പി ടി എം ഗവ. കോളേജ് ), ഡോ.ജിജോ ജോർജ് (അസി ഡി എസ് ഡബ്ലിയൂ അലിഗഡ് യൂനിവേഴ്സിറ്റി ) എന്നിവർ സംസാരിച്ചു.

Follow us on :

More in Related News