Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓയിൽ കളറിൽ ഫിദ ഫാത്തിമ നേടിയത് രണ്ടാം വിജയം

11 Jan 2025 16:36 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : തിരുവനന്തപുരത്ത് ഈയിടെ സമാപിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ഓയിൽ കളർ മത്സര ത്തിൽ മലപ്പുറത്ത് നിന്നെത്തിയ ഫിദ ഫാത്തിമ കരസ്ഥമാക്കിയത് രണ്ടാം എ ഗ്രേഡ് നേട്ടം. കഴിഞ്ഞ വർഷം കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂ‌ൾ കലോത്സവത്തിലും ഫിദ എ ഗ്രേഡ് നേടിയിരുന്നു. കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കണ്ടറി സ്‌കൂളിലെ രണ്ടാം വർഷ സയൻസ് വിദ്യാർഥി യാണ് ഫിദ. ഡിസൈനിംഗിൽ ഉപരിപ ഠനം നടത്താനാണ് ഫിദയുടെ ആഗ്രഹം. കൊണ്ടോട്ടി ചെമ്മലപ്പറമ്പ് സ്വദേശി മേലെനീറ്റിച്ചാലിൽ അബ്ദുൽ നാസിർ - ആയിഷ ദമ്പതിമാരുടെ മകളാണ്

Follow us on :