Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jan 2025 15:36 IST
Share News :
.
മുക്കം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ നൂതന കാൽവെപ്പുമായി മണാശ്ശേരി കെ.എം സി ടി സ്ക്കൂൾ ഓഫ് ഡിസൈൻ കോഴ്സ് പ്രവർത്തനം വർണ്ണാഭമായ ചടങ്ങിൽ തുടങ്ങി. പുതിയ കാലത്ത് ഡിസൈനിങ്ങ് മേഖലയിൽ അനന്തമായ ജോലി സാധ്യതകൾക്ക് വഴി തുറന്നിരിക്കുന്നത്. അതേ സമയം വിദ്യാർത്ഥികൾക്കിടയിൽ ക്രിയാത്മക മനോഭാവവും, സൃഷ്ടിപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമിട്ടാണ് 2024 ൽ കെ.എം സി. ടി. സ്ക്കൂൾ ഓഫ് ഡിസൈൻ തുടക്കം കുറിച്ചത്. എഐ സി. ടി ഇ അംഗീകൃത മായ സ്ക്കൂൾ ഓഫ് ഡിസൈനിൽ ബാച്ച്ലർ ഫ് ഡിസൈൻ (BDes) പ്രോഗ്രാമിൽ പ്രൊഡക്ട് ഡിസൈൻ, ഇൻ്ററാക്ഷൻ ഡി സൈൻ, കമ്യൂണിക്കേഷൻ ഡിസൈൻ കോഴ്സുകളായി പ്രവർത്തനം തുടങ്ങിയത്. എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂനിവേഴ്സി അഫ് ലിയേഷൻ അംഗീകാരവും ലഭിച്ച് കഴിഞ്ഞു. ഇതിൻ്റെ പ്രവർത്തനം സ്ക്കൂൾ ഓഡിറ്റോറിയത്തിൽ
മുൻ കേന്ദ്രമന്ത്രിയും നയതജ്ഞനുമായി ഡോ. ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു. ഇന്ത്യക്ക് കര കൗശലങ്ങളിലും ഡിസൈൻ രംഗങ്ങളിലും വലിയ പാരമ്പര്യമാണുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഭാരതീയ ഡിസൈനിൽ ലോക മനസാക്ഷിയെ കിഴടക്കുന്ന നിരവധി ഉദാഹരങ്ങളുണ്ട്. ഇന്ത്യൻ ഫാഷൻ ഡിസൈൻ ,ടെക്സ്റ്റൈൽ ഡിസൈൻ ലോക ശ്രദ്ധയാകർഷിക്കുന്നതാണ്. ഇന്നത്തെ ഇന്ത്യൻ കലാകാരന്മാർ, രൂപ കൽപ്പന, നിറങ്ങൾ, പുതിയ രീതികൾ ആധുനിക ലോകത്ത് വ്യക്തി മുദ്ര സൃഷ്ടിക്കുന്നു. ഇവിടെത്തെ രൂപ കൽപ്പന വിദ്യാർത്ഥികൾക്ക് ഈ പാരമ്പര്യവും പുതിയ ചിന്തകളും ഉൾകൊള്ളാൻ പ്രചോദനം നൽകുന്ന മികച്ച പ്ലാറ്റ്ഫോഫോമാണ് കെ.എം സി.ടി സ്ക്കൂൾ. രൂപകൽപ്പനയിൽ രണ്ട് പ്രധാന ഘടകങ്ങളുണ്ട്. ഒരു ഉൽപ്പന്നത്തിൻ്റെ ഉദ്ദേശശുദ്ധിയും, അതിൻ്റെ നടപ്പാക്കൽ രീതിയും'. ഒരു കസേരയുടെ ഉദ്ദേശ്യം അത് ഉപയോഗിക്കുന്നവർക്കുള്ള സൗകര്യമാണ്. എന്നാൽ രൂപകൽപ്പന കൃത്യമായ പ്രവർത്തനക്ഷമത നൽകുന്ന രീതിയായിരിക്കണം. ഒരു വിധത്തിൽ കസേരയിലിരിക്കൽ സുഖകരമായിരിക്കും. എന്നാൽ അതിൽ നിന്ന് എഴുന്നേൽക്കൽ സങ്കിർണ്ണമാവുന്നുണ്ടെ ങ്കിൽ ഉപയോഗ പ്രാധാന്യം നഷ്ടപ്പെടും. രൂപ കൽപ്പന ഒരു വെല്ല് വിളിയാണ് എം.പി. പറഞ്ഞു. ശശിതരുമായി വിദ്യാത്ഥികൾ സംവാദവും ആവേശമാക്കി. യുവതലമുറ ഭരണ ഘടനയെ സംരക്ഷിക്കാൻ എന്ന് ചെയ്യണമടക്ക നിരവധി ചോദ്യങ്ങൾ ച ഉയർന്ന് വന്നപ്പോൾ ശശീ തരൂർ ഇംഗ്ലീഷിൽ സുന്ദര മറുപടിയും നൽകി.
കെ.എം.സി.ടി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സ്ഥാപകനായ മേധാവി കെ. മൊയ്തു അധ്യക്ഷത വഹിച്ചു. കെ.എം സി.ടി ഗ്രൂപ്പ് ചെയർമാൻ ഡോ. കെ എം നവാസ് സംസാരിച്ചു. കെ.എം സി.ടി ഡിസൈൻ സ്ക്കൂൾ ഡയരക്ടർ ഹാഷിം പാടിയത്ത് സ്വാഗതവും, ഡിസൈൻ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫ. അലിയാസ്ഗർ ചനൽ വാല നന്ദിയും പറഞ്ഞു.
ചിത്രം: മണാശ്ശേരി കെ.എം സി.ടി സ്ക്കൂൾ ഓഫ് ഡിസൈൻ ഉദ്ഘാടനം മുൻകേന്ദ്രമന്ത്രി ഡോ. ശശി തരൂർ എം.പി. ഉദ്ഘാടനം ചെയ്യുന്നു.
Follow us on :
Tags:
More in Related News
Please select your location.