Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാറക്കാല പ്രഭാകരൻ മാള, മെറ്റ്സ് കോളേജിൽ

20 Jun 2024 18:17 IST

WILSON MECHERY

Share News :

മാള: പ്രശസ്ത രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹിക നിരൂപകനുമായ ഡോ. പാറക്കാല പ്രഭാകരൻ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസിലെ വിദ്യാർത്ഥികൾക്കായി തുടങ്ങിയ നേതൃത്വ സംവാദ പരമ്പര "ഇല്യൂമിനേറ്റ്" നിലവിളക്ക് കൊളുത്തി കൊണ്ട് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് താമരശ്ശേരി സ്കൂട്ടർ ലോറിക്കടിയിൽപ്പെട്ട് ഒരാൾ മരിച്ചു. മറ്റൊരാൾക്ക്ഗുരുതര പരുക്ക്


"രാഷ്ട്ര നിർമ്മാണത്തിൽ വിദ്യാർത്ഥികൾക്കുള്ള പങ്ക് " എന്ന വിഷയത്തെ അധികരിച്ചാണ് ഈ പരമ്പരയിലെ ആദ്യ പ്രഭാഷണം അദ്ദേഹം നടത്തിയത്. "വസുദൈവ കുടുംബകം" എന്നത് വലിയ അർത്ഥമുള്ള ആപ്തവാക്യമാണെന്നും ഇന്ന് അത് വളരെ പ്രസക്തിയുള്ളതാണെന്നും അദ്ദേഹം ഊന്നി പറഞ്ഞു. പണ്ടുമുതൽ പറഞ്ഞു കേട്ട ചെറിയ ഗുണപാഠ കഥകൾ ഇന്നത്തെ കാലഘട്ടത്തിന് അനുസൃതമായി മാറ്റങ്ങൾ വരുത്തി രസകരമായി ഉദ്ധരിച്ചുകൊണ്ട് ഈ കാലഘട്ടത്തിലെ രാഷ്ട്ര നിർമാണ പ്രവർത്തനങ്ങൾ അദ്ദേഹം ഉദാഹരിച്ചു. ഭാരതത്തിൻറെ ഭാവി ഇന്നത്തെ വിദ്യാർത്ഥികളിൽ ആണെന്നും അവരെ അധ്യാപകർ ശരിയായ ദിശയിൽ നയിച്ചാൽ ലോകത്തിലെ ഏറ്റവും നല്ല രാജ്യമായി ഭാരതം മാറും എന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ നിരവധി ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു. പല മറുപടികളും കയ്യടിയോടെയാണ് വിദ്യാർത്ഥികൾ സ്വീകരിച്ചത്. ഇന്ത്യയുടെ ഇപ്പോഴത്തെ ധനകാര്യ മന്ത്രി ശ്രീ. നിർമ്മല സീതാരാമൻ ഇദ്ദേഹത്തിൻറെ ഭാര്യയാണ്. വിദ്യാർത്ഥികളുടെ അറിവിന്റെ നിലവാരം ഉയർത്തുന്നതിനായി എല്ലാ മാസവും വിവിധ മേഖലകളിലെ പ്രഗൽഭന്മാരെ കൊണ്ടുവന്ന് ഇത്തരത്തിലുള്ള പ്രഭാഷണങ്ങളും തുടർന്നുള്ള ചർച്ചകളും സംഘടിപ്പിക്കുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ മാള എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു ആന്റണി പറഞ്ഞു. ചടങ്ങിൽ മാള എജുക്കേഷണൻ ട്രസ്റ്റ് മെമ്പർമാർ, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ റിനൂജ് കാദിർ, മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബികാദേവി അമ്മ ടി, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ്, മെറ്റ്സ് പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. റെയ്മോൻ ഫ്രാൻസിസ്, മറ്റ് അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ. ഡോ. വർഗീസ് ജോർജ് സ്വാഗതവും അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ നന്ദിയും പ്രകാശിപ്പിച്ചു.

Follow us on :

More in Related News