Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 May 2024 17:29 IST
Share News :
മാള: കുഴിക്കാട്ടുശ്ശേരി വിശുദ്ധ മറിയം ത്രേസ്യ- ധന്യ ജോസഫ് വിതയ ത്തിൽ തീർത്ഥാടന കേന്ദ്രത്തിൽ ജൂൺ എട്ടിന് നടക്കുന്ന വിശുദ്ധയുടെ തിരുനാളിനു മുന്നോടിയായി ഉന്നതല അവലോകനയോഗം നടത്തി. മെയ് 30ന് കൊടിയേറി ജൂൺ എട്ടിന് തിരുനാളും 15ന് എട്ടാമടവുമായി ആഘോഷിക്കുന്ന തിരുനാളിന് എത്തുന്ന പതിനായിരങ്ങളെ ഉൾക്കൊള്ളുന്നതിനും അവർക്കുള്ള വിവിധ സൗകര്യങ്ങൾ ക്രമീകരിക്കുന്നതും ആയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. മാള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബാബു അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാളും തിരുനാൾ ആഘോഷകമ്മിറ്റി ചെയർമാനുമായ മോൺ. ജോസ് മഞ്ഞളി ആമുഖ സന്ദേശം നൽകി. ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ആർ. ജോജോ, ത്രിതല പഞ്ചായത്ത് മെമ്പർമാർ, പോലീസ്, അഗ്നിരക്ഷാസേന, ആരോഗ്യവകുപ്പ്, കെ. എസ്. ഇ. ബി, കെ. എസ്. ആർ. ടി. സി ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, വിവിധ കമ്മിറ്റി കൺവീനർമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത് കാര്യങ്ങൾ വിലയിരുത്തി. തീർത്ഥാടന കേന്ദ്രം പ്രമോട്ടർ ഫാ. വർഗ്ഗീസ് അരിക്കാട്ട്, സന്യാസിനി സമൂഹത്തിൻ്റെ അഡ്മിനിസ്ട്രേറ്ററും ആഘോഷകമ്മിറ്റി ജനറൽ കൺവീനറുമായ സിസ്റ്റർ എൽസി സേവ്യർ, ജനറൽ കൺവീനർ ജോജോ അമ്പൂക്കൻ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ വിനയ എന്നിവർ നേതൃത്വം നൽകി. തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട് സ്വാഗതവും ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയൽ ജനറൽ മദർ ആനി കുര്യാക്കോസ് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.