Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ പി എസ് ടി എ സ്വദേശ്‌ മെഗാ ക്വിസ്

10 Aug 2024 16:00 IST

WILSON MECHERY

Share News :


ചാലക്കുടി : കേരള പ്രദേശ് സ്‌കൂൾ ടീച്ചേർസ് അസോസിയേഷൻ ചാലക്കുടി സബ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സ്വദേശ്‌ മെഗാ ക്വിസ് നടത്തി .

കെ പി എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് സാജു ജോർജ്ജ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു . സബ് ജില്ല പ്രസിഡണ്ട് രാഹുൽ പി യു അധ്യക്ഷനായിരുന്നു . 

വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് പ്രവീൺ എം കുമാർ മുഖ്യപ്രഭാഷണം നടത്തി . സംസ്ഥാന കമ്മിറ്റി അംഗം ആന്റോ പി തട്ടിൽ , സബ് ജില്ല സെക്രട്ടറി മിനിമോൾ എം വി , 

ജോസ് പോൾ , മോളി പി എക്സ് , ടെസ്സി പി പി , കെ ബി വിദ്യാ ദേവി , മേരി ഷിബി , പി വി ജിസ വിനീത വാസുദേവൻ എന്നിവർ പ്രസംഗിച്ചു .

എൽ പി വിഭാഗത്തിൽ കെ ആർ ശ്രീബാല ( ജി എൽ പി എസ് മറ്റത്തൂർ ) , ധ്യാൻ ബി കൈലാസ് ( സെന്റ് ആന്റണീസ് യു പി എസ് പേരാമ്പ്ര ) ദക്ഷിണ പി ജിത്ത് ( ജി എൽ പി എസ് കോടാലി ) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി . 

യു പി വിഭാഗത്തിൽ പി എസ് സാധിക ( സെന്റ് ആന്റണീസ് യു പി സ്‌കൂൾ എലിഞ്ഞിപ്ര ) നകുൽ എം ( ശ്രീകൃഷ്ണ ഹൈ സ്‌കൂൾ മറ്റത്തൂർ ) മഞ്ജിമ ഷാജു പി എസ് ( എസ് എച്ച് സി ജി എച്ച്എസ് എസ് ചാലക്കുടി ) എന്നിവരും ഹൈസ്‌കൂൾ വിഭാഗത്തിൽ പി എൽ നേഹ ( സെന്റ് ഡോൺ ബോസ്‌കോ കൊടകര ) , ഷാൽവിൻ ഷാജു ( സെന്റ് സെബാസ്ററ്യൻസ് എച്ച് എസ് എസ് കുറ്റിക്കാട് ), അഭിഷേക് എം എസ് ( ശ്രീകൃഷ്ണ ഹൈ സ്‌കൂൾ മറ്റത്തൂർ ) എന്നിവരും ഹയ്യർ സെക്കണ്ടറി വിഭാഗത്തിൽ ഐബൽ ജെയിംസ് ( സെന്റ് സെബാസ്ററ്യൻസ് എച്ച് എസ് എസ് കുറ്റിക്കാട് ) കെ എസ് അർജുൻ ( ജി എച്ച് എസ് എസ് ചെമ്പുച്ചിറ ) 

ആദർശ് അജിത്ത്കുമാർ ( ജി എച്ച് എസ് എസ് ചെമ്പുച്ചിറ ) എന്നിവരും വിജയികളായി .

Follow us on :

More in Related News