Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓഗെമ ൻ്റഡ് റിയാലിറ്റിയുടെ ബഹിരാകാശ യാത്ര നടത്തി.

19 Jul 2024 14:42 IST

UNNICHEKKU .M

Share News :

മുക്കം: ജൂലൈ 21 ചാന്ദ്രദിനത്തിന്റെ ഭാഗമായി നീലേശ്വരം ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ബഹിരാകാശ യാത്ര നടത്തി.ഓഗ്മെന്റഡ് റിയാലിറ്റി എന്ന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് ഇത്തരത്തിലൊരു യാത്ര സാധ്യമായത്. ബഹിരാകാശത്തുകൂടിയുള്ള യാത്ര, ബഹിരാകാശ യാത്രികരുമായി നേരിട്ട് സംവദിക്കൽ തുടങ്ങിയ വ്യത്യസ്ത അനുഭവങ്ങളാണ് കുട്ടികൾക്ക് സാധ്യമായത്. ഉദ്ഘാടനം പി ടി എ പ്രസിഡണ്ട് യാസിർ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ കെ വി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഹസീല, സീനിയർ അസിസ്റ്റന്റ് നാസർ മാസ്റ്റർ ടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചാന്ദ്രദിനത്തിന്റെ ഭാഗമായി സ്കൂൾ കോമ്പൗണ്ടിൽ വച്ച് റോക്കറ്റ് വിക്ഷേപണവും നടത്തുമെന്ന് സയൻസ് ക്ലബ്ബ് കൺവീനർ അജില ടീച്ചർ അറിയിച്ചു. സയൻസ് ക്ലബ്ബ് കൺവീനറായ അജില, ഷിബി, ജാസ്മിൻ, റഷീദ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News