Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jun 2025 22:29 IST
Share News :
മുക്കം:മണാശ്ശേരി:മണാശ്ശേരി ഗവണ്മെന്റ് സ്കൂളിൽ പുതിയതായി പ്രവേശനം നേടിയ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും വിളിച്ചു "പുതിയോലെ തക്കാരം" എന്നപേരിൽ വിരുന്നൊരുക്കി വേറിട്ട കാഴ്ച്ചകളായി മുനിസിപ്പൽചെയർമാൻ ശ്രീ പി ടി ബാബു ഉദ്ഘാടനം നടത്തി. ഈ വർഷത്തെ മുനിസിപ്പാലിറ്റി യുടെ അജണ്ട തന്നെ മാലിന്യ മുക്ത മുക്കത്തി നായി വിദ്യാർത്ഥി കളെ സജ്ജരാക്കുക്ക എന്നാണ് എന്ന് അദ്ദേഹം ചടങ്ങിൽ പ്രഖ്യാപിച്ചു. രക്ഷിതാക്കൾ ക്കുള്ള ക്ലാസ്സ് ഡയറ്റ് പ്രിൻസിപ്പൽ യു കെ അബ്ദുൽ നാസർ . ശൈ ശവകാല വിദ്യാഭ്യാസവും പരിസരവും കുട്ടിയുടെ വളർച്ചയെയും സ്വഭാവം രൂപീകരണത്തേയും സ്വാധീനിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രക്ഷകർത്തൃത്വം എന്നത് ശിൽപ്പികളാവുക എന്നല്ല, നല്ല പൂന്തോട്ടപരിപാലകരാവുക എന്നാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുഞ്ചപ്പറമ്പിലെ കാഞ്ഞിരത്തെ അനുസ്മരിക്കുന്ന രീതിയിൽ സ്കൂളിലെകാഞ്ഞിരമരച്ചുവട്ടിലെ എഴുത്താണിക്കടുത്ത് കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കാൻ അവസരം ഒരുക്കിയിരുന്നു. ചടങ്ങിൽ കുന്ദമംഗലം ബി പി സി മുഹമ്മദ് റാഫി, സ്കൂൾ ഹെഡ് മിസ്ട്രസ്സ് ബബിഷ കെ പി, പി ടി എ പ്രസിഡണ്ട് സുനീർ മുത്താലം, എസ്എം സി ചെയർ പേഴ്സൺ മനോമി, എം പി ടി എ പ്രസിഡണ്ട് രേഷ്മ, എസ് ആർ ജി കൺവീനർ പത്മശ്രീ ടീച്ചർ എന്നിവർ സംബന്ധിച്ചു. പ്രവേശനോത്സവ ദിനമായ ജൂൺ രണ്ടിന് പ്രശസ്ത ചലചിത്ര ഗായകൻ അതുൽ നറുകര, കലാഭവന്‍ നിയാസ് അവതരി പ്പിക്കുന്ന മാജിക് ഡാൻസ് എന്നിവ കുട്ടികൾക്കായ്
ഒരുക്കുമെന്ന് ചടങ്ങിൽ പിടിഎ പ്രസിഡണ്ട് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.