Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Mar 2026 22:44 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലെ അമ്പത് വർഷത്തെ ചരിത്രം രേഖപ്പെടുത്തിയ നവരശ്മി സ്പോർട്സ് ക്ലബ് പ്രവർത്തകർ ഒത്തുചേർന്നു. ക്ലബ്ബിന്റെ പഴയകാല പ്രവർത്തകർ ഇപ്പോൾ അറുപതും കടന്ന് എഴുപതുകളിലേക്കുള്ള പ്രയാണത്തിലാണ്. ഇന്ന് കാലത്ത് ആ പഴയകാല പ്രവർത്തകർ ഒത്തുകൂടിയിരുന്നു. 1970 കളിൽ ചിറമംഗലം ഭാഗത്ത് പ്രവർത്തിച്ചിരുന്ന യുവജന ക്ലബാണ് നവരശ്മി സ്പോർട്സ് ക്ലബ്. മികച്ച ഫുട്ബോൾ കളിക്കാർ ക്ലബ്ബിലുണ്ടായിരുന്നു. അക്കാലത്ത് സമീപ പ്രദേശങ്ങളിലെ സെവൻസ് ഫുട്ബോൾ ടൂർണമെന്റുകളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു നവരശ്മി. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന നിരവധി ടൂർണമെന്റുകളിൽ ചാമ്പ്യൻ പട്ടം ക്ലബ്ബിന് കിട്ടിയിട്ടുണ്ട്.
ക്ലബ്ബിന്റെ പ്രവർത്തകൻ ആയിരുന്ന ബാലൻ മാസ്റ്ററുടെ വിയോഗമാണ് ഈ ഒത്തുകൂടലിന് നിമിത്തമായത്. ചിറമംഗലം എ. യു. പി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ബാലൻ മാസ്റ്റർ കഴിഞ്ഞ ചുരുങ്ങിയ മാസകലയളവിൽ വിടവാങ്ങിയിരുന്നു. ബാലൻ മാസറ്റർക്ക് അനുശോചനം അറിയിച്ചുകൊണ്ട് നടന്ന കൂടിച്ചേരലിന് വാലിൽ ദിനേശൻ സ്വാഗതം പറഞ്ഞു. വിനോദ് തള്ളശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിജയചന്ദ്രൻ, ഉദയകുമാർ, ശിവശങ്കരൻ, അജിതൻ, നാരായണൻ, ഭരത് ഭൂഷൺ തുടങ്ങിയവർ സംസാരിച്ചു. കോർഡിനറ്റർ വാലിൽ ഉണ്ണി പ്രവർത്തനങ്ങൾ വിശദീകരിച്ചു. ബാലൻ മാസ്റ്ററുടെ ഓർമയിൽ ചിറമംഗലം എ.യു.പി സ്കൂളിന്റെ സ്പോർട്സ് ടീമിന് ബാലൻ മാസ്റ്ററുടെ ചിത്രമുള്ള നവരശ്മി ജേഴ്സികൾ നൽകാൻ യോഗം തീരുമാനിച്ചു.
Follow us on :
Tags:
More in Related News
Please select your location.