Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊരട്ടി ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വിജയോത്സവം :

14 Jun 2024 21:51 IST

WILSON MECHERY

Share News :

കൊരട്ടി:


 കൊരട്ടി ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 314 കുട്ടികളിൽ 314 കുട്ടികളും വിജയം കരസ്ഥമാക്കുകയും 76 കുട്ടികൾ മുഴുവൻ വിഷയത്തിനും എ പ്ലസ് ഗ്രേഡും നേടിയതിന്റെ വിജയാഘോഷമായിരുന്നു ഇന്ന്. പ്രധാനധ്യാപിക വിജയാഘോഷയോഗത്തിന് സ്വാഗതം അരുളി. ആരാധനാ സഭയുടെ എറണാകുളം പ്രോവിൻസിന്റെ പ്രൊവിൻഷ്യലും സ്ഥാപനത്തിൻറെ മാനേജരും ആയ സിസ്റ്റർ ലീറോസ് പ്ലാക്കൽ അധ്യക്ഷത വഹിച്ച യോഗത്തിന് ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. അദ്ദേഹം കുട്ടികളെ അനുമോദിച്ചുകൊണ്ട് സമ്മാനങ്ങൾ നൽകി. പ്രസ്തുത യോഗത്തിൽ പിടിഎ പ്രസിഡൻറ് മനോജ് ജോസഫ്, അധ്യാപക പ്രതിനിധി റോസിലി ചാക്കു, എം പി ടി എ പ്രസിഡൻറ് ജിഷ സുരേഷ്, വിദ്യാർത്ഥി പ്രതിനിധി അനിറ്റ ബാബു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അധ്യാപക പ്രതിനിധി സിസ്റ്റർ എൽസിയ പുതുവ യോഗത്തിന് നന്ദി അർപ്പിച്ചു.

Follow us on :

More in Related News