Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്കെതിരെ നിശ്ചല ദൃശ്യമൊരുക്കി ആളൂരിലെ വിദ്യാര്‍ഥികള്‍

23 Aug 2024 23:10 IST

ENLIGHT REPORTER KODAKARA

Share News :

ലഹരിക്കെതിരെ നിശ്ചല ദൃശ്യമൊരുക്കി ആളൂരിലെ വിദ്യാര്‍ഥികള്‍

ആളൂര്‍: ലഹരി എന്ന മഹാവിപത്തിനെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ ആളൂര്‍ ആര്‍. എം. എച്ച്. എസ് സ്‌കൂളിലെ ഗൈഡ്‌സ് വളന്റിയര്‍മാര്‍ ഒരുക്കിയ റാലിയും നിശ്ചല ദൃശ്യവും ശ്രദ്ധേയമായി. സ്‌കൂളില്‍ നിന്ന് ആരംഭിച്ച റാലി പ്രിന്‍സിപ്പാള്‍ ടി. ജെ .ലെയ്‌സന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ആളൂര്‍ ജങ്ഷനില്‍ നടന്ന സമാപനയോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍.ജോജോ, വൈസ് പ്രസിഡന്റ് രതി സുരേഷ്, വാര്‍ഡ് അംഗങ്ങളായ കെ. ബി .സുനില്‍കുമാര്‍, ഓമന ജോര്‍ജ് ഇരിങ്ങാലക്കുട എക് സൈസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍.അനുകുമാര്‍ , സിവില്‍ എക്‌സൈസ് ഓഫിസര്‍ പി.എം. ജദീര്‍ , ആളൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.എം.ബിനീഷ് ,പി. എം.ഷാമോന്‍ ,പി. ടി.എ പ്രസിഡന്റ് ഡെന്നിസ് കണ്ണംകുന്നി , സിവില്‍ പൊലീസ് ഓഫിസര്‍ കെ. കെ.ജിനേഷ് ,, ഗൈഡ്‌സ് ക്യാപ്റ്റന്‍ ജൂബി മാത്യു, കെ. ആര്‍.ശ്രുതി , സോജന്‍ ടി. ജോണ്‍ , ഒ. എ.ഫ്രാന്‍സിന്‍ എന്നിവര്‍ സംസാരിച്ചു.

Follow us on :

More in Related News