Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നസ്‌റിന്റെ ഭയത്തിന് വിരാമം; പറമ്പില്‍വീട് സന്തോഷ തിരക്കിലാണ്.

24 Apr 2025 22:37 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം: നസ്‌റിന്റെ ഭയത്തിന് വിരാമം; പറമ്പില്‍വീട് സന്തോഷ തിരക്കിലാണ്.


നൗഷാദ് വെംബ്ലി


സിവില്‍സര്‍വീസ് പരീക്ഷയില്‍ 703-ാം റാങ്ക്്് നേടിയ മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശി നസ്‌റിന്‍ പി.ഫസീമിന്റെ നേട്ടം നാടിന് അഭിമാനമായിരിക്കുകയാണ്. നസ്‌റിന്‍മോളുടെ വിജയം നാടിന് ലഭിച്ച അംഗീകാരമായാണ് നാട്ടുകാരെല്ലാം വിലയിരുത്തുന്നത്. വണ്ടന്‍പതാല്‍ പറമ്പില്‍ റിട്ട. അധ്യാപകന്‍ അബ്ദുല്‍ ഫസീം-എം.ജി.സര്‍വ്വകലാശാലസെക്ഷന്‍ ആഫീസര്‍ ഷിജിയുടെയും ഏകമകളാണ് നസ്‌റിന്‍.വളരെ പ്രതീക്ഷയോടെ തന്നെയായിരുന്നു നസ്‌റിന്‍ പരീക്ഷയെ അഭിമുഖീകരിച്ചത്.എന്നിരുന്നാലും ഉളളിലൊരു ഭയം ഇല്ലന്നുപറയാനാവില്ല..ചെറുപ്പം മുതലുളള ആഗ്രഹം സാധിച്ചതിലെ സന്തോഷത്തിലാണ് നസ്‌റിന്‍. സിവില്‍സര്‍വ്വീസ് എന്ന ആഗ്രഹത്തില്‍ ആദ്യം 2023ല്‍ ശ്രമം നടത്തിയെങ്കിലും പാതിവഴിയിലുപേക്ഷിക്കേണ്ടിവന്നു.പക്ഷെ വീട്ടുകാരും അധ്യാപകരും കൂട്ടുകൈാരുമെല്ലാം കട്ടയ്ക്കു നിന്നതോടെ കഠിനാധ്വാനത്തിലായിരുന്നു നസ്‌റിന്‍ .അങ്ങനെ ഈവര്‍ഷം വിജയം കൊയ്യാനായി.ചെറുപ്രായത്തില്‍ തന്നെ മറ്റുളളവരെ സഹായിക്കണമെന്ന മനസ്സ് നസ്‌റിനിലുണ്ടായിരുന്നു.സിവില്‍സര്‍വ്വീസ് നേടാന്‍ കഴിഞ്ഞാല്‍ ജോലിയിലൂടെ മറ്റുളളവരെ സഹായിക്കാന്‍ ഏളുപ്പമാണ് ,അതാണ് കഠിനാധ്വാനം നടത്തി വിജയം ലക്ഷ്യംവച്ചത്.വലിയ സന്തേഷമുണ്ടന്നും ദൈവത്തോടും നന്ദിപറയുന്നുവെന്നും നസ്‌റിന്‍ പറഞ്ഞു.മാതാപിതാക്കള്‍ അധ്യാപകര്‍,കൂട്ടുകാര്‍ എല്ലാവരും നല്‍കിയ പ്രോത്സാഹനവും മാതാപിതാക്കള്‍ നല്‍കിയ സംരക്ഷണവും നേട്ടത്തിനു സഹായകരമായി.ആദ്യ ശ്രമം പരാജയപ്പൈങ്കിലും ധൈര്യത്തോടെ വീണ്ടും പരിശീലനത്തിനറങ്ങിയപ്പോള്‍ വീട്ടുകാരുടെ കരുതല്‍ പറഞ്ഞറിയിക്കാനാവില്ലന്നും നസ്‌റിന്‍ പറഞ്ഞു.വന്ന വിവാഹലോചനകള്‍പോലും മാറ്റിവച്ചു മകളുടെ പഠനത്തിനു സൗകര്യമൊരുക്കുകയായിരുന്നു ഉമ്മ ഷിജി.


               ഏഴാംക്ലാസുവരെ കുട്ടിക്കാനം സെന്റ് പയസ്സിലായിരുന്നു പഠനം.തുടര്‍ന്നു മാന്നാനം കെ.ഇ.സ്‌കൂളിലും ബിരുദം പാല അല്‍ഫോന്‍സാ കോളജിലുമായിരുന്നു. ബിരുദാനന്തരബിരുദം സെന്‍ട്രല്‍ സര്‍വ്വകലാശാലയിലായിരുന്നു.രണ്ടു ദിവസമായി വണ്ടന്‍പതാലിലെ വീട്ടിലേക്ക് നാടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും നിരവധി പേരാണ് നസറിനെ അനുമോദിക്കാനായി എത്തുന്നത്.

Follow us on :

More in Related News